ലളിതം
Blog Writings

പല ലോകങ്ങൾ
ഓരോരുത്തരും അവരുടേതായ ലോകങ്ങൾ സൃഷ്ടിച്ച് അതിനുള്ളിൽ വസിക്കുന്നുവരായത് കൊണ്ട് ഓരോരുത്തർക്കും അവരുടേതായ ന്യായീകരണങ്ങളുണ്ട്. ആരെയും ഒന്നിനും കുറ്റപ്പെടുത്താനാവുകയുമില്ല. പ്രായമായ സ്ത്രീ പറഞ്ഞു “അവളെന്നോട് തർക്കിക്കുന്നു “ പ്രായമല്ല പക്വത വരുത്തുന്നത്, ജീവിതം നമ്മെ വഹിച്ചു കൊണ്ടു പോകുന്ന വഴികളാണ്. നമ്മിൽ സ്വയം ഉരുത്തിരിയുന്ന ചിന്തകളാണ്. ചിന്തയുടെ തലങ്ങൾ പ്രകാശിക്കണം, അഥവാ പ്രകാശിപ്പിക്കണം. കോടാനുകോടി ഗോളങ്ങൾ ഒഴുകി നടക്കുമ്പോൾ ഒരു മിന്നാമിനുങ്ങിന്റെ പ്രകാശമെങ്കിലും നമ്മുടേതിൽ നിന്നും ബഹിർഗമിക്കണം. ദീപങ്ങളുടെ നടുവിൽ വസിക്കുന്നതു ഗുണം ചെയ്യും.അകലെയുള്ള നക്ഷത്രങ്ങളുടെ അടുത്തേക്കുള്ള വഴി…

പല ലോകങ്ങൾ
ഓരോരുത്തരും അവരുടേതായ ലോകങ്ങൾ സൃഷ്ടിച്ച് അതിനുള്ളിൽ വസിക്കുന്നുവരായത് കൊണ്ട് തന്നെ ഓരോരുത്തർക്കും അവരുടേതായ ന്യായീകരണങ്ങളുണ്ട്, എല്ലാത്തിനും. ആരെയും ഒന്നിനും കുറ്റപ്പെടുത്താനാവില്ല. ജീവിതം നമ്മെ വഹിച്ചു കൊണ്ടു പോകുന്ന വഴികൾ ഓരോരുത്തരെയും വലയം ചെയ്യുന്ന ചിന്തകളെ രൂപപ്പെടുത്തുന്നു.ചിന്തയുടെ തലങ്ങൾ പ്രകാശിക്കണം, അഥവാ പ്രകാശിപ്പിക്കണം. കോടാനുകോടി ഗോളങ്ങൾ ഒഴുകി നടക്കുമ്പോൾ ഒരു മിന്നാമിനുങ്ങിന്റെ പ്രകാശമെങ്കിലും നമ്മുടേതിൽ നിന്നും ബഹിർഗമിക്കണം. ദീപങ്ങളുടെ നടുവിൽ വസിക്കുന്നതു ഗുണം ചെയ്യും.അകലെയുള്ള നക്ഷത്രങ്ങളുടെ അടുത്തേക്കുള്ള വഴി ഒരുക്കുന്നതിൽ സഹായിക്കും. എല്ലാവരുടെയും സമയം വ്യത്യസ്തമാണ്. നിങ്ങളുടേതാകുമ്പോൾ മറ്റാരും…
Stories

4.
.വല്ലാത്ത സന്തോഷമോ ദുഃഖമോ തോന്നുമ്പോഴാണ് ഞാനെന്റെ ചുവന്ന നോട്ടുപുസ്തകം തുറക്കുക. അന്നെന്റെ ഹൃദയം സന്തോഷത്താൽ എത്ര വിടർന്നിരുന്നു എന്ന് പറഞ്ഞറിയിക്കാൻ വയ്യ. സമ്മാനമായി ലഭിച്ച പുതിയ പേനയിൽ ഞാൻ മഷി നിറച്ചു.എങ്ങനെ എഴുതണം എന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. പുസ്തകത്തിന്റെ ഏടുകൾ കീറുക എന്നത് എനിക്ക് വലിയ വേദനയുണ്ടാക്കുന്ന കാര്യം ആണ് .അതിനാൽ ഏറെ നേരം ഞാന് തുറന്ന പുസ്തകത്തിനു മുന്നിലിരുന്നു. ഞാൻ അവന്റെ അടുത്ത സുഹൃത്താണെന്നും അതേ ചൊല്ലി ചങ്ങാതിമാരോട് വാത് വെച്ചിട്ടാണ് വന്നിരിക്കുന്നത് എന്നും അവൻ പറഞ്ഞു.…

3.
എത്രയും പെട്ടെന്ന് കുറച്ചു പണവുമായി നദിക്കരയിൽ വരണമെന്ന് പറഞ്ഞ് അവനെന്നെ ടെലിഫോണിൽ വിളിച്ചു പറഞ്ഞു.എനിക്ക് വല്ലാത്ത ഉത്‍സാഹം തോന്നി, അധികമായ സന്തോഷവും. പെട്ടെന്നുതന്നെ വീട് പൂട്ടി ഞാൻ പുറത്തിറങ്ങി. കഠിനമായ വെയിലുള്ളതിനാലാവും, നദീതടം വിജനമായിരുന്നു. അവിടെ ഞങ്ങളിരുവരും മാത്രം. ആ ചിന്ത സന്തോഷം പകരുന്നതായിരുന്നു. വലിയ ധൃതിയിൽ അക്ഷമനായി നിൽക്കുകയായിരുന്നു അവൻ. എന്നെക്കണ്ടപ്പോൾ ഓടി അടുത്തേക്ക് വന്നു “പണമെവിടെ? “ ഞാൻ ഒരക്ഷരം മിണ്ടാതെ പണമെടുത്തു കൊടുത്തു. “ഒരത്യാവശ്യം വന്നതുകൊണ്ടാണ് നിന്നെ ഇത്ര ദൂരം വിളിച്ചു വരുത്തേണ്ടി…
Letters

13.
മമ്മാ നൂറിന്റെ കൂടെയാണ് ഇന്ന് ഞാൻ ഭക്ഷണം കഴിച്ചത്. കുറെ നാൾ മുൻപ് എല്ലാ മുറികളിലെയും l ജനാലകൾ തുറക്കുമ്പോൾ പൂക്കൾ കാണണമെന്ന് അവളുടെ മകൾ പറഞ്ഞു. ഞങ്ങൾ രണ്ടുപേരും കൂടി പൂച്ചട്ടികൾ താങ്ങിയെടുത്ത് മതിലിൽ പലയിടത്തായി അന്ന് വച്ചു. പലതിനും വെയിൽ സമൃദ്ധമായി വേണ്ടതായതുകൊണ്ട് അവയൊന്നും പൂത്തില്ല എന്നാണ് അവൾ ഇന്ന് പറഞ്ഞത്. അതുകൊണ്ട് ഇന്നു ഞങ്ങൾ പുതിയൊരു കാര്യം ചെയ്തു. ചില്ലു കുപ്പികളിൽ വെള്ളം നിറച്ച് വെള്ളത്തിൽ വളരുന്ന ചെടികളും ചെറുമത്സ്യങ്ങളുമിട്ടു വീട്ടിൽ പലയിടത്തായി…

12.
മമ്മാ ഇന്ന് വളരെ സന്തോഷം തോന്നിക്കുന്ന ഒന്നു സംഭവിച്ചു. എനിക്ക് ഒരു കത്ത് കിട്ടി. ഡയറിക്കുള്ളിൽ നിന്ന്- സീറിന്റെതാണ്. അവൾ ഇപ്പോൾ എവിടെയാണെന്ന് ഒന്നും എനിക്കറിയില്ല. പണ്ടത്തെ സുഹൃത്തുക്കളോടൊക്കെ ഞാൻ പണ്ട് അന്വേഷിച്ചിരുന്നു, ആർക്കുമറിയില്ല. ഇപ്പോൾ ഞാനും അതൊക്കെ മറന്നു ഇരിക്കുകയായിരുന്നു. കടലാസ് കഷ്ണത്തിന്റെ നിറം മങ്ങിയിരുന്നു. എന്റെ ജന്മദിനത്തിൽ തന്ന സമ്മാനത്തോടൊപ്പം ഉണ്ടായിരുന്ന കത്താണ്. “നമ്മൾ നടത്തിയ നിശബ്ദമായ സംഭാഷണങ്ങളെയും നമ്മളെ പൊട്ടിച്ചിരിപ്പിച്ച സംഭവങ്ങളെയും ഒക്കെ ഞാനിപ്പോൾ ഓർക്കുകയാണ്. നിന്റെ ജീവിതത്തിലെ ഓരോ മണിക്കൂറും സന്തോഷാധിക്യം…

11.
മമ്മാ ഞാനും ലൂയിയും തെരുവിലൂടെ നടക്കുമ്പോൾ പീടികയുടെ മുന്നിലെ വെളിച്ചത്തിൽ ഒരു വൃദ്ധനെ കണ്ടു. വിദേശിയെന്നു തീർച്ച. ചിരിക്കുന്ന പോലത്തെ മുഖം ഒരുവേള അയാളുടെ മുഖത്തിന് ആകൃതി അതുപ്രകാരം ആയിരിക്കാനും മതി. അയാൾ ഞങ്ങളെ മുറിയിലേക്ക് ക്ഷണിച്ചു ഒന്ന് അമ്പരന്നെങ്കിലും ഞങ്ങൾ തടികൊണ്ടുള്ള പടികൾ കയറാൻ തുടങ്ങിയിരുന്നു ഒരു മുറിയെ ഉണ്ടായിരുന്നുള്ളൂ. അതുതന്നെ പൂജാമുറി ആയും ഭക്ഷണമുറി ആയും കിടപ്പറ ആയും, മുറിയുടെ ഓരോ മൂലയും ഓരോ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. സന്യാസിമാരുടെയും ദേവതകളുടെയും ചില ചിത്രങ്ങൾ മുറിയുടെ…