ആ രണ്ടുപേരുമായി ഞാൻ സംഭാഷണത്തിന് മുതിർന്നില്ല. മിണ്ടാതെ കാപ്പി ഊതികുടിച്ചു കൊണ്ടിരുന്നു. ഒന്നാമത്തെ പ്രതിമ പറഞ്ഞു “പണ്ട് അമ്മ പാടത്തു നിന്നും പറിച്ചു കറി വെച്ച് തന്നെ ചീരയുടെ ഒരു സ്വാദ്.” രണ്ടാമത്തെ പ്രതിമ പറഞ്ഞു “എന്റെ അമ്മയുടെ കാലം കഴിഞ്ഞാൽ അതുപോലെയുള്ള മീൻകറി കഴിക്കാൻ പറ്റുമോ”
മൂന്നാമത് സംസാരിച്ചത് ഒരു മനുഷ്യനാണ്. “ എനിക്ക് കുട്ടിക്കാലത്തെ കുറിച്ച് ചിതറിയ കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. തലേദിവസത്തെ മീൻ കറിയിൽ ഉള്ള മുളക് മാത്രം കൂട്ടി അടുപ്പിന്റെ എതിർവശം മര ബഞ്ചിലിരുന്ന് ട്രീസാന്റി കഞ്ഞി കുടിക്കുന്നത്. അതു കാണാൻ മാത്രം രാവിലെ കിഴക്കേതിലേക്ക് പോകുന്നത്.”
“മൺകലത്തിൽ വേവുന്ന പോത്തിറച്ചിയുടെ ഗന്ധം നിറഞ്ഞു നിന്നിരുന്ന ഞായറാഴ്ചകൾ.”
“ കിണർ കുഴിച്ച ദിവസം ഭൂമിക്കടിയിൽ നിന്നും പുറത്തുവന്ന പഞ്ചാര മണ്ണിന്റെ കട്ടകൾ. അത് ചെത്തി ഒരുപാട് കളി സാധനങ്ങൾ ഉണ്ടാക്കി. സോഫ മാത്രം ഓർമ്മയിൽ വ്യക്തമായിട്ടുണ്ട്. “
“ വേപ്പു മരത്തിന്റെ ചുവട്ടിൽ നിന്ന് വേര് പൊട്ടിക്കാതെ പിഴുതെടുത്ത് പിടിക്കാതെ പോയ വേപ്പിൻ തൈകൾ.ഓരം ചേർന്നു നിന്നിരുന്ന മുളകുചെമ്പരത്തി യും നന്ത്യാർവട്ടവും”
“ ഒന്നുകൂടി” അയാൾ കൂട്ടിച്ചേർത്തു “ഒരു രൂപയ്ക്ക് ട്രീസന്റിയുടെ അടുത്ത് നിന്ന് വാങ്ങിയ കോഴിമുട്ടകൾ”
എനിക്ക് അയാളോടും സംസാരിക്കാനായില്ല. കാപ്പിയുടെ സുഗന്ധം എന്നെ വലയം ചെയ്തു
1 comment