വീട്ടിലെ മുല്ല പൂക്കുന്നതേ ഇല്ല.
കുട്ടിയായിരുന്നപ്പോൾ അബ്ബയുടെ ഗ്രാമത്തിലെ ഒട്ടുമിക്ക എല്ലാ വീടുകളുടെ മുന്നിലുമുള്ള മുല്ലപ്പന്തൽ കണ്ട് കൊതിയോടെ നിന്നിട്ടുണ്ട്. വേനൽ ചൂടിൽ ഉരുകിയൊലിച്ചു ഉറക്കം വരാതെ കിടക്കുന്ന രാത്രികളിൽ തലയിണയുടെ അടിയിൽ മുല്ലപ്പൂക്കൾ വച്ച് ഉറങ്ങുന്ന അബ്ബയെ ഓർക്കും. മരണശേഷം എല്ലാവരും എവിടെയാണ് പോയി ഒളിക്കുന്നത്?
പുലർച്ചെ എഴുന്നേറ്റ് മുകൾനിലയിലെ ചാരുപടിയിൽ കണ്ണടച്ച് ഇരുന്നാൽ മുല്ലപ്പൂമണം കിട്ടും എവിടെനിന്നാണെന്ന് അറിയില്ല ഒരാഴ്ചയായി ഞാനിത് ശ്രദ്ധിക്കുന്നു.
നമുക്ക് വേണ്ടത് ഇവിടെത്തന്നെയുണ്ട്; ചിലപ്പോൾ കയ്യെത്തുന്ന ദൂരത്ത് ആയിരിക്കില്ല. എന്നാൽ ഒന്നു എഴുന്നേറ്റാൽ തൊടാവുന്നതേയുള്ളൂ.
3 comments