സ്വന്തം

വീടിന്റെ മുകളിൽ കോഴിയുടെ രൂപം നടുക്കുള്ള ഒരു വടക്കുനോക്കിയന്ത്രം സ്ഥാപിച്ചിരുന്നു . ഞങ്ങൾ അഞ്ച് ആളുകളാണ് വീട്ടിലുള്ളത്.  അതിൽ  അച്ഛൻ അമ്മ അനിയത്തി ഞാൻ. ഇവരെയെല്ലാം എളുപ്പത്തിൽ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. ആ യന്ത്രം കാണിക്കുന്ന നാല് ദിക്കുകൾ പോലെ വ്യക്തം. എന്നാൽ മുത്തശ്ശി അങ്ങനെയല്ല.അവരുടെ മനസ്സിന്റെ ഉള്ളിൽ കയറി നോക്കിയാൽ പോലും എന്തെങ്കിലും മനസ്സിലാക്കാൻ സാധിക്കും എന്ന് എനിക്കു തോന്നുന്നില്ല.

 ചില സമയത്ത് അവർ ആ നിമിഷത്തിലെ കാര്യങ്ങൾ മാത്രം ചിന്തിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവർ ആണെന്ന് തോന്നും.അത് ചിലപ്പോൾ മാത്രമാണ്.ദൂരേക്ക് ദൃഷ്ടി പതിപ്പിച്ച് ഇരിക്കുന്നത് കാണാം. കണ്ണ് ചിമ്മുക കൂടിയില്ല. അപ്പോൾ എന്താണാവോ ആലോചിക്കുന്നത്?

 മുത്തശ്ശിയുടെ മുടി വല്ലാതെ കൊഴിയുന്നു എന്ന് പണ്ടൊരിക്കൽ പറഞ്ഞു.എന്നോടല്ല.ആരോടും അല്ല, വെറുതെ അങ്ങനെ പറഞ്ഞു.ഞാൻ മുടിവെട്ട് കടയിൽ പോകുമ്പോഴെല്ലാം കുറെനാൾ അവിടെനിന്ന് പോക്കറ്റിൽ മുടി കയറ്റി കൊണ്ടുവരുമായിരുന്നു.ആദ്യത്തെ പ്രാവശ്യം കൊണ്ടുവന്നപ്പോൾ എന്നെ അത്യധികമായ സ്നേഹത്തോടുകൂടി നോക്കി.പിന്നീടൊരിക്കൽ വട്ടംചുറ്റി പിടിച്ചിട്ട് നെറ്റിയുടെ ഒത്തനടുക്ക് ഉമ്മ തന്നു.എല്ലായിപ്പോഴും ഏതെങ്കിലും രീതിയിൽ അവരുടെ തീക്ഷ്ണമായ സ്നേഹം എനിക്ക് അനുഭവിക്കാൻ പറ്റി.ഒരിക്കൽ എന്നോട് പറഞ്ഞു, “ മകനേ, എന്റെ മുടിയുടെ നിറം വെളുപ്പല്ലേ? “ എന്നിട്ടും ഞാൻ കൊണ്ടുവരുമായിരുന്നു.അവർ അതൊക്കെ എവിടെയാണ് വയ്ക്കുന്നത് എന്ന് എനിക്കറിയില്ല.പിന്നീട് എപ്പോഴോ എനിക്ക് തോന്നി,ഇനി വേണ്ടെന്ന്.

ഒരു ദിവസം ഞാൻ സ്കൂളിൽ നിന്നും മടങ്ങി വന്നപ്പോൾ മുത്തശ്ശിയുടെ മുറി ഒഴിഞ്ഞു കിടക്കുന്നത് കണ്ടു.വീട്ടിൽ എവിടെയും അവരെ കണ്ടില്ല.പുറത്തേക്കധികം ഇറങ്ങുന്ന രീതി ഇല്ലെങ്കിലും ഞാൻ പിന്നാമ്പുറത്തൊക്കെ നോക്കി.കണ്ടില്ല.

കിടക്ക എല്ലാം തട്ടി കുടഞ്ഞിട്ടിരുന്നു.  തലയിണ ഉറകളും വിരിപ്പുകളും ഒന്നും കണ്ടില്ല.  എനിക്ക് ആദ്യം വിഷമവും പിന്നെ ഭയവും തോന്നി. വിഷമത്തിന് കാരണം എനിക്ക് വല്ലാത്ത ശൂന്യത അനുഭവപ്പെട്ടു എന്നതാണ്. അവരുടേതു  സൂര്യപ്രകാശം നല്ലവണ്ണം കയറുന്ന മുറികളിൽഒന്നായിരുന്നു.  ഞാൻ വഴിയിലുടനീളം മുത്തശ്ശിയോട് ഇന്നലെ പറഞ്ഞ കാര്യത്തെ കുറിച്ച് കൂടുതൽ പറയണം എന്ന് ആവശ്യപ്പെടുന്നു അതിനെ പറ്റിയാണ് ചിന്തിച്ചു കൊണ്ടിരുന്നത്. വർഷങ്ങൾക്കു മുൻപ് അവർ കോഴികളെ വളർത്തിയിരുന്നത് അടയിരുന്നു വിരിഞ്ഞു വന്ന കോഴി കുഞ്ഞുങ്ങൾ അവരുടെ ഉള്ളം കയ്യിൽ ഇരുന്നതും അവിടെ ഇരുന്ന് ഭക്ഷണം കഴിച്ചിരുന്നതൊക്കെ.  പിന്നീട് പിന്നീട് കോഴി മുട്ട വിരിയുന്നില്ല കോഴി അട ഇരിക്കുന്നില്ല അപ്പോൾ കോഴി കുഞ്ഞുങ്ങളെ വഴിയോര വിൽപ്പന കാറിൽ നിന്ന് വാങ്ങിയ താരങ്ങൾ പറഞ്ഞിരുന്നു. ഇങ്കുബേറ്റർ നെ കുറിച്ച് അവർക്ക് അറിവില്ലായിരുന്നു എന്നു തോന്നുന്നു. അതെല്ലാം സംസാരിക്കണമെന്ന് ആഗ്രഹിച്ച് വന്നതാണ്.

  വീടിനകത്ത് അപ്പോൾ ആരുമുണ്ടായിരുന്നില്ല.  അവരുടെ മുറിക്കകത്ത് നിശബ്ദത ഊറിക്കൂ ടിയിരുന്നു. മുറിയിൽ വെളിച്ചത്തോടൊ പ്പം ഒരു പ്രത്യേക ഗന്ധവും ഉണ്ടായിരുന്നു. മുത്തശ്ശിയുടെ ഗന്ധ ത്തോടൊപ്പം മറ്റെന്തോ  കൂടിക്കുഴഞ്ഞ്.

  ഭയം സ്വാഭാവികമായും അവരുടെ മരണത്തെക്കുറിച്ച് ആലോചിച്ചായിരുന്നു. ഞാനിതുവരെ ഒരു മരണം നേരിട്ട് കണ്ടിട്ടുണ്ടോ അനുഭവിച്ചിട്ടോ ഇല്ല.

  അതൊന്നുമായിരുന്നില്ല കാര്യം.  അവർ ഞങ്ങളെയും കൂട്ടി ഒരു കൂട്ടുകാരിയെ കാണാൻ പോയതായിരുന്നു ഏതോ മഹാവ്യാധി പിടിപെട്ട് കിടക്കുന്ന സുഹൃത്തിന് ഒരുപക്ഷേ അവസാനമായി കാണാൻ.ആങ്ങളയെ എഴുത്തെഴുതി വരുത്തിയതാണെന്ന് അമ്മ പറയുന്നുണ്ടായിരുന്നു.

തന്റെ തല്ലാത്ത കോഴി കുഞ്ഞുങ്ങളെ പിടക്കോഴികൾ എങ്ങനെ സ്വീകരിച്ചു എന്നായിരുന്നു എന്റെ സംശയം.

 മുത്തശ്ശി കുറച്ചു ദിവസങ്ങൾക്കു ശേഷം മടങ്ങിയെത്തിയ ഉള്ളൂ കൂട്ടുകാരിയെ വിട്ടുപോരാൻ മനസിനെ പാകപ്പെടുത്തുക ശ്രമകരമായിരുന്നു അവർ മുഖത്ത് ചിരി അൽപംപോലും വരുത്താതെ പറഞ്ഞവസാനിപ്പിച്ചു.

 കോഴിക്കോടിന്റെ അകത്ത് ഒരു വശത്ത് കോഴിക്കുഞ്ഞുങ്ങളും മറ്റേ അറ്റത്ത് അവയെ നോക്കി കൊണ്ട് വലിയ കോഴികളും നിൽക്കുന്നതാണ് എന്റെ മനസ്സിലെ ചിത്രം. എന്നാൽ മുത്തശ്ശി കൂട്ടുകാരിയുടെ വീട്ടിൽ പോയി വന്നതിനു ശേഷം അങ്ങനെ സംഭവിച്ചിരിക്കും എന്ന് എനിക്ക് ചിന്തിക്കാനേ വയ്യ.

Spread the fragrance

2 comments

  1. Thankappan V K - Reply

    ഇതെന്താ പ്രിയങ്കേ ഒരുതരം ഇരുട്ട് പോലെ? മുന്പ് പറഞ്ഞ് പോലെ ഇരുട്ടിനിത്ര ഇരുട്ടാണോ?

    • Priyanka A R - Reply

      ഞാൻ ഇരുട്ട് കാണുന്നേയില്ല

      ഇരുട്ടിനുള്ളിലെ പ്രകാശം കണ്ടെത്താനുള്ള വഴിയിലൂടെയാണ് നമ്മളെല്ലാവരും സഞ്ചാരിച്ചികൊണ്ടിരിക്കുന്നത്.ഓരോരുത്തരും എടുക്കുന്ന സമയം വ്യത്യസ്തമായിരിക്കും.

Leave Comment

Your email address will not be published. Required fields are marked *

Translate »