മമ്മാ,
ഞാനിന്ന് മെഴുകുതിരികളുടെ ഒരു എക്സിബിഷന് പോയി. ഒരു സ്റ്റാളിൽ കയറിയപ്പോൾ പല ആകൃതിയിലുള്ള മെഴുകുതിരികൾ കത്തിച്ച വെച്ചിരിക്കുന്നു. പെട്ടെന്ന് എനിക്കെന്തോ ഒരോർമ്മ. മറവിയുടെ നേർത്ത ആവരണത്തിനുള്ളിൽ എന്തോ എന്തോ എന്റെ മസ്തിഷ്കത്തിൽ തെളിഞ്ഞു. അല്പം കഴിഞ്ഞപ്പോൾ അതെനിക്ക് പൂർണമായി തെളിഞ്ഞു കാണാറായി. പണ്ട് കുട്ടിക്കാലത്ത് ഒരു ദിവസം രാത്രി എവിടെനിന്നോ മടങ്ങുമ്പോൾ പാലം ഇറങ്ങിയപ്പോൾ ഒരു ചാപ്പൽ കണ്ടു. ചുറ്റും ഇരുട്ട്. നടുവിൽ ആ ചാപ്പൽ. അവിടെ നിറയെ മെഴുകുതിരികൾ തെളിയിച്ചിരുന്നു
2 comments