മമ്മാ
ഇന്ന് വളരെ സന്തോഷം തോന്നിക്കുന്ന ഒന്നു സംഭവിച്ചു. എനിക്ക് ഒരു കത്ത് കിട്ടി. ഡയറിക്കുള്ളിൽ നിന്ന്- സീറിന്റെതാണ്. അവൾ ഇപ്പോൾ എവിടെയാണെന്ന് ഒന്നും എനിക്കറിയില്ല. പണ്ടത്തെ സുഹൃത്തുക്കളോടൊക്കെ ഞാൻ പണ്ട് അന്വേഷിച്ചിരുന്നു, ആർക്കുമറിയില്ല. ഇപ്പോൾ ഞാനും അതൊക്കെ മറന്നു ഇരിക്കുകയായിരുന്നു. കടലാസ് കഷ്ണത്തിന്റെ നിറം മങ്ങിയിരുന്നു. എന്റെ ജന്മദിനത്തിൽ തന്ന സമ്മാനത്തോടൊപ്പം ഉണ്ടായിരുന്ന കത്താണ്.
“നമ്മൾ നടത്തിയ നിശബ്ദമായ സംഭാഷണങ്ങളെയും നമ്മളെ പൊട്ടിച്ചിരിപ്പിച്ച സംഭവങ്ങളെയും ഒക്കെ ഞാനിപ്പോൾ ഓർക്കുകയാണ്. നിന്റെ ജീവിതത്തിലെ ഓരോ മണിക്കൂറും സന്തോഷാധിക്യം കൊണ്ട് കത്തി ജ്വലിക്കട്ടെ, പ്രിയപ്പെട്ടവളേ”