മമ്മാ
നൂറിന്റെ കൂടെയാണ് ഇന്ന് ഞാൻ ഭക്ഷണം കഴിച്ചത്. കുറെ നാൾ മുൻപ് എല്ലാ മുറികളിലെയും l ജനാലകൾ തുറക്കുമ്പോൾ പൂക്കൾ കാണണമെന്ന് അവളുടെ മകൾ പറഞ്ഞു. ഞങ്ങൾ രണ്ടുപേരും കൂടി പൂച്ചട്ടികൾ താങ്ങിയെടുത്ത് മതിലിൽ പലയിടത്തായി അന്ന് വച്ചു. പലതിനും വെയിൽ സമൃദ്ധമായി വേണ്ടതായതുകൊണ്ട് അവയൊന്നും പൂത്തില്ല എന്നാണ് അവൾ ഇന്ന് പറഞ്ഞത്. അതുകൊണ്ട് ഇന്നു ഞങ്ങൾ പുതിയൊരു കാര്യം ചെയ്തു. ചില്ലു കുപ്പികളിൽ വെള്ളം നിറച്ച് വെള്ളത്തിൽ വളരുന്ന ചെടികളും ചെറുമത്സ്യങ്ങളുമിട്ടു വീട്ടിൽ പലയിടത്തായി വച്ചു. കുട്ടിക്ക്സന്തോഷമായി. അവൾ മീനുകളുടെ ഭംഗിയെ പറ്റി ഇന്നു മുഴുവൻ പറഞ്ഞുകൊണ്ടിരുന്നു.