മമ്മാ,
നൂറിനെ സന്ദർശിക്കുന്നതിനായി റിക്ഷ കാത്തു നിൽക്കുകയായിരുന്നു ഞാൻ. ഏറെ നേരം നിന്നു. അല്പം മാറി ഒരു അപ്പൂപ്പനും രണ്ട് കൊച്ചുമക്കളും നടവഴിയിൽ ഇരുന്നിരുന്നു. ആൺകുട്ടിക്ക് പത്തു വയസ്സു കാണും. പെൺകുട്ടി ചെറുതാണ്. നാലോ അഞ്ചോ വയസ്സ്, അത്രയേ വരു. അപ്പൂപ്പൻെറയും ആൺകുട്ടിയുടെയും കയ്യിൽ ഓരോ റൊട്ടിക്കഷണം ഉണ്ടായിരുന്നു. മുന്നിലൊരു തൂക്കുപാത്രവും. ചായ ആവണം. അപ്പൂപ്പൻ നുറുങ്ങ് കഷണങ്ങൾ പെൺകുട്ടിയുടെ നേർക്ക് ഇടയ്ക്കിടെ നീട്ടുന്നു. അപ്പൂപ്പനും ആൺകുട്ടിയും തമ്മിൽ എന്തോ ഗൗരവമായി സംസാരിച്ചിരുന്നു. ഒടുവിൽ പെൺകുട്ടി ഒരു ചെറിയ കഷണം റൊട്ടി അപ്പൂപ്പന്റെ കയ്യിൽ നിന്നും വാങ്ങി സഹോദരന് കൊടുത്തു. അത് നിലത്തു വീണു. പൊടി പറ്റിയ ഭാഗം അടർത്തി കളഞ്ഞശേഷം അവൻ ആ കഷണം ചവച്ചിറക്കി.
1 comment