രാത്രിക്ക് ശേഷം പകൽ തീർച്ചയായും വരും. പക്ഷേ ആ രാത്രിമുഴുവൻ നിങ്ങൾ കണ്ണടച്ചിരിക്കേണ്ട ആവശ്യമില്ല. ചില രാത്രികളിൽ പ്രകൃതി നിലാവൊഴുക്കി നിങ്ങളെ സഹായിക്കും. അല്ലാത്തപ്പോൾ പ്രകൃതിയിൽനിന്നുള്ള ചലനം ഉൾക്കൊണ്ട് നിങ്ങൾ തന്നെ ഒരു തിരി തെളിയിക്കേണ്ടതായി വരും. അപ്പോഴും നിങ്ങൾ പ്രകൃതിയുടെ താളം ശ്രദ്ധിക്കുന്നുണ്ടെങ്കിൽ കാറ്റ് നിങ്ങളുടെ പ്രകാശത്തെ ഉലയ്ക്കില്ല.
എന്ന് കുൽമു പറയുന്നു