Author: Priyanka A R

4.

.വല്ലാത്ത സന്തോഷമോ ദുഃഖമോ തോന്നുമ്പോഴാണ് ഞാനെന്റെ ചുവന്ന നോട്ടുപുസ്തകം തുറക്കുക. അന്നെന്റെ  ഹൃദയം സന്തോഷത്താൽ എത്ര വിടർന്നിരുന്നു എന്ന് പറഞ്ഞറിയിക്കാൻ വയ്യ.  സമ്മാനമായി ലഭിച്ച പുതിയ പേനയിൽ ഞാൻ മഷി നിറച്ചു.എങ്ങനെ എഴുതണം എന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. പുസ്തകത്തിന്റെ ഏടുകൾ കീറുക എന്നത് എനിക്ക് വലിയ വേദനയുണ്ടാക്കുന്ന കാര്യം ആണ് .അതിനാൽ ഏറെ നേരം ഞാന് തുറന്ന പുസ്തകത്തിനു മുന്നിലിരുന്നു.  ഞാൻ അവന്റെ അടുത്ത സുഹൃത്താണെന്നും അതേ ചൊല്ലി ചങ്ങാതിമാരോട് വാത് വെച്ചിട്ടാണ് വന്നിരിക്കുന്നത് എന്നും അവൻ പറഞ്ഞു.…

3.

എത്രയും പെട്ടെന്ന് കുറച്ചു പണവുമായി നദിക്കരയിൽ വരണമെന്ന് പറഞ്ഞ് അവനെന്നെ ടെലിഫോണിൽ വിളിച്ചു പറഞ്ഞു.എനിക്ക് വല്ലാത്ത ഉത്‍സാഹം തോന്നി, അധികമായ സന്തോഷവും. പെട്ടെന്നുതന്നെ വീട് പൂട്ടി ഞാൻ പുറത്തിറങ്ങി. കഠിനമായ വെയിലുള്ളതിനാലാവും, നദീതടം വിജനമായിരുന്നു. അവിടെ ഞങ്ങളിരുവരും മാത്രം. ആ ചിന്ത സന്തോഷം പകരുന്നതായിരുന്നു. വലിയ ധൃതിയിൽ അക്ഷമനായി നിൽക്കുകയായിരുന്നു അവൻ. എന്നെക്കണ്ടപ്പോൾ ഓടി അടുത്തേക്ക് വന്നു “പണമെവിടെ? “ ഞാൻ ഒരക്ഷരം മിണ്ടാതെ പണമെടുത്തു കൊടുത്തു. “ഒരത്യാവശ്യം വന്നതുകൊണ്ടാണ് നിന്നെ ഇത്ര ദൂരം വിളിച്ചു വരുത്തേണ്ടി…

ഇടയ്‌ക്കൊക്കെ

രണ്ടാം നിലയിലെ ജനലിലൂടെ ഉള്ള കാഴ്ചയാണ്. ഇവിടെ നിന്ന് നോക്കിയാൽ ഇടവഴി കാണാം. ഇടുങ്ങിയതെങ്കിലും ടാറിട്ട റോഡ് തന്നെ. തെരുവിളക്ക് നല്ല പ്രകാശം ഉള്ളതാണ്. വഴിയിൽ ഇലകൾ വീണു കിടക്കുന്നത് വരെ കാണാവുന്നത്ര വെളിച്ചം. എട്ടര മണിയോടെ ഇവിടമെല്ലാം നിശബ്ദമാ വും. ടിവിയുടെ ശബ്ദം പോലും കേൾക്കാറില്ല.  ഇപ്പോൾ സമയം പതിനൊന്നര. ഇന്ന് ഉറക്കം തടസ്സപ്പെട്ടതിൽ പ്രത്യേക കാരണം ഒന്നും കണ്ടെത്താനാവുന്നില്ല. ഈ സമയത്ത് ഉണർന്നു വഴിയിലേക്ക് നോക്കി നിൽക്കുന്നതിൽ എനിക്ക് താൽപര്യം തോന്നുകയാണ്.  ഈണത്തിൽ ഉള്ള…

പല ലോകങ്ങൾ

ഓരോരുത്തരും അവരുടേതായ ലോകങ്ങൾ സൃഷ്ടിച്ച് അതിനുള്ളിൽ വസിക്കുന്നുവരായത് കൊണ്ട് തന്നെ ഓരോരുത്തർക്കും അവരുടേതായ ന്യായീകരണങ്ങളുണ്ട്, എല്ലാത്തിനും. ആരെയും ഒന്നിനും കുറ്റപ്പെടുത്താനാവില്ല. ജീവിതം നമ്മെ വഹിച്ചു കൊണ്ടു പോകുന്ന വഴികൾ ഓരോരുത്തരെയും വലയം ചെയ്യുന്ന ചിന്തകളെ രൂപപ്പെടുത്തുന്നു.ചിന്തയുടെ തലങ്ങൾ പ്രകാശിക്കണം, അഥവാ പ്രകാശിപ്പിക്കണം. കോടാനുകോടി ഗോളങ്ങൾ ഒഴുകി നടക്കുമ്പോൾ ഒരു മിന്നാമിനുങ്ങിന്റെ പ്രകാശമെങ്കിലും നമ്മുടേതിൽ നിന്നും ബഹിർഗമിക്കണം. ദീപങ്ങളുടെ നടുവിൽ വസിക്കുന്നതു ഗുണം ചെയ്യും.അകലെയുള്ള നക്ഷത്രങ്ങളുടെ അടുത്തേക്കുള്ള വഴി ഒരുക്കുന്നതിൽ സഹായിക്കും. എല്ലാവരുടെയും സമയം വ്യത്യസ്തമാണ്. നിങ്ങളുടേതാകുമ്പോൾ മറ്റാരും…

തെളിഞ്ഞ പ്രാർത്ഥന

കുട്ടിയമ്മയ്ക്ക് ഇന്നലെ രാത്രി അട കഴിക്കണമെന്ന ആഗ്രഹം. അടുക്കളയിൽ ആരുമുണ്ടായിരുന്നില്ല. എല്ലാവരും ഉറങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് ചേപ്പുവിന്റെ അടുത്താണ് ഇക്കാര്യം പറഞ്ഞത്. പെട്ടെന്നുതന്നെ എല്ലാവരും വലിയ മുറിയിലേക്ക് വന്നു.പറഞ്ഞു വന്നപ്പോൾ അട കഴിക്കാൻ എല്ലാവർക്കും കൊതി തോന്നി കാണും.  എനിക്ക് നല്ല രസം തോന്നി.അടുക്കളയോട് ചേർന്നുള്ള സൂക്ഷിപ്പു മുറിയിൽനിന്ന് വേഗം അരിപ്പൊടി അളന്നെടുക്കപ്പെടുന്നു.കൂടെ രണ്ടു വലിയ ഉണ്ട ശർക്കരയും.  വാഴയില വെട്ടാൻ വേണ്ടി ആരോ പിൻവാതിൽ തുറന്നു.അടിവെച്ച് ഞാൻ ഇറങ്ങിയത് ആഴമുള്ള എന്തിലേക്കോ ആയിരുന്നു.മുറ്റത്ത് നിലാവ് തീർത്ത അന്തരീക്ഷം…

13.

മമ്മാ  നൂറിന്റെ കൂടെയാണ് ഇന്ന് ഞാൻ ഭക്ഷണം കഴിച്ചത്. കുറെ നാൾ മുൻപ് എല്ലാ മുറികളിലെയും l ജനാലകൾ തുറക്കുമ്പോൾ പൂക്കൾ കാണണമെന്ന് അവളുടെ മകൾ പറഞ്ഞു. ഞങ്ങൾ രണ്ടുപേരും കൂടി പൂച്ചട്ടികൾ താങ്ങിയെടുത്ത് മതിലിൽ പലയിടത്തായി അന്ന് വച്ചു.  പലതിനും വെയിൽ  സമൃദ്ധമായി വേണ്ടതായതുകൊണ്ട് അവയൊന്നും പൂത്തില്ല  എന്നാണ് അവൾ ഇന്ന് പറഞ്ഞത്. അതുകൊണ്ട് ഇന്നു ഞങ്ങൾ പുതിയൊരു കാര്യം ചെയ്തു. ചില്ലു കുപ്പികളിൽ വെള്ളം നിറച്ച് വെള്ളത്തിൽ വളരുന്ന ചെടികളും ചെറുമത്സ്യങ്ങളുമിട്ടു വീട്ടിൽ പലയിടത്തായി…

സ്വന്തം

വീടിന്റെ മുകളിൽ കോഴിയുടെ രൂപം നടുക്കുള്ള ഒരു വടക്കുനോക്കിയന്ത്രം സ്ഥാപിച്ചിരുന്നു . ഞങ്ങൾ അഞ്ച് ആളുകളാണ് വീട്ടിലുള്ളത്.  അതിൽ  അച്ഛൻ അമ്മ അനിയത്തി ഞാൻ. ഇവരെയെല്ലാം എളുപ്പത്തിൽ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. ആ യന്ത്രം കാണിക്കുന്ന നാല് ദിക്കുകൾ പോലെ വ്യക്തം. എന്നാൽ മുത്തശ്ശി അങ്ങനെയല്ല.അവരുടെ മനസ്സിന്റെ ഉള്ളിൽ കയറി നോക്കിയാൽ പോലും എന്തെങ്കിലും മനസ്സിലാക്കാൻ സാധിക്കും എന്ന് എനിക്കു തോന്നുന്നില്ല.  ചില സമയത്ത് അവർ ആ നിമിഷത്തിലെ കാര്യങ്ങൾ മാത്രം ചിന്തിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവർ…

12.

മമ്മാ ഇന്ന് വളരെ സന്തോഷം തോന്നിക്കുന്ന ഒന്നു സംഭവിച്ചു. എനിക്ക് ഒരു കത്ത് കിട്ടി. ഡയറിക്കുള്ളിൽ നിന്ന്- സീറിന്റെതാണ്. അവൾ ഇപ്പോൾ എവിടെയാണെന്ന് ഒന്നും എനിക്കറിയില്ല. പണ്ടത്തെ സുഹൃത്തുക്കളോടൊക്കെ ഞാൻ പണ്ട് അന്വേഷിച്ചിരുന്നു, ആർക്കുമറിയില്ല. ഇപ്പോൾ ഞാനും അതൊക്കെ മറന്നു ഇരിക്കുകയായിരുന്നു. കടലാസ് കഷ്ണത്തിന്റെ നിറം മങ്ങിയിരുന്നു. എന്റെ ജന്മദിനത്തിൽ തന്ന സമ്മാനത്തോടൊപ്പം ഉണ്ടായിരുന്ന കത്താണ്. “നമ്മൾ നടത്തിയ നിശബ്ദമായ സംഭാഷണങ്ങളെയും നമ്മളെ പൊട്ടിച്ചിരിപ്പിച്ച സംഭവങ്ങളെയും ഒക്കെ ഞാനിപ്പോൾ ഓർക്കുകയാണ്. നിന്റെ ജീവിതത്തിലെ ഓരോ മണിക്കൂറും സന്തോഷാധിക്യം…

2.

ശബ്ദാമയമായ തെരുവിൽ, ആൾക്കൂട്ടത്തിൽ വച്ചാണ് ഞാൻ അവനെ ആദ്യമായി കാണുന്നത്. അരുവിന്റെ  കൂടെ ആയിരുന്നു ഞാൻ. അവൾ അവനോട് എന്തോ സംസാരിച്ചുകൊണ്ടിരുന്നു.  തെരുവിലെ ബഹളമോ അവരുടെ സംഭാഷണമോ എന്റെ ചെവിയിൽ പതിയുന്നേ  ഉണ്ടായിരുന്നില്ല. ഞാൻ ആഴത്തിൽ അറിയുന്ന,കാലങ്ങളായി ഞാൻ തേടുകയായിരുന്നു ഒരാൾ. നിങ്ങൾ വിശ്വസിക്കില്ല എനിക്കറിയാം,കഴിയുമെങ്കിൽ മനസ്സിലാക്കൂ. എനിക്ക് തീർച്ചയുണ്ടായിരുന്നു  ഞാൻ അവനെ അന്ന് ആദ്യമായി കാണുകയാണെന്ന്. ഇതിനും എത്രയോ മുൻപ് എനിക്കവനെ  അറിയാമായിരുന്നു. എനിക്ക് അത്തരത്തിൽ അനുഭവപ്പെട്ടു. മുൻപൊരിക്കലും ഇങ്ങനെ ഒരു തോന്നൽ ഉണ്ടായിട്ടില്ല.  കാര്യം…

Let’s go home,Krishna

The little girl fell asleep on her mother’s shoulderA moment before thatThey were standing in front of the flower shopThe scent of fresh jasmine buds about to bloomWhich followed her even in her sleep Later when Tamara opened her eyes-That’s her name-She couldn’t utter one word out of astonishmentThey were standing inside a small shopAnd…

Translate »