Author: Priyanka A R

ഇടയിൽ സംഭവിച്ചതെന്ത്?

1. മാസങ്ങൾക്കുമുമ്പ് നടന്ന സംഭവങ്ങൾ ഇപ്പോൾ എന്റെ മനസ്സിൽ തേട്ടി തേട്ടി വരാനുള്ള കാരണം എനിക്ക് തീരെ വ്യക്തമാകുന്നില്ല. അതിനുതകുന്ന യാതൊരുവിധ സംഭവങ്ങളും ഇപ്പോൾ നടന്നില്ല എന്ന് എനിക്ക് ഉറപ്പു പറയാൻ ആകും . ആഹ്ലാദകരമായ ആ ദിനങ്ങളെക്കുറിച്ച് ഞാൻ ഇടയ്ക്ക് പോലും ആലോചിക്കാറില്ല. പക്ഷേ ഇന്ന് എന്തോ മുറിയിൽ ഒറ്റയ്ക്കിരുന്നപ്പോൾ എന്റെ മനസ്സ് പഴയ കാര്യങ്ങളിലേക്ക് തിരിച്ചുപോയി. ആ വിചാരങ്ങളിൽ നിന്നും മടങ്ങി പോരാൻ ഞാൻ ശ്രമിച്ചതുമില്ല .എന്റെ ചിന്തകളുടെ കടിഞ്ഞാൺ ആ വഴിയിൽ എവിടെയോ കളഞ്ഞു…

You have Years to go

How many faces have you seen so far? How many do you remember? Some have left scars Some made wounds that still bleed It’s said “Time wipes everything” Is it? Yes,most of them But one will remain Not even faded,still red Let it be there,don’t care Think of those white pictures Which made you laugh…

11.

മമ്മാ  ഞാനും ലൂയിയും  തെരുവിലൂടെ നടക്കുമ്പോൾ പീടികയുടെ മുന്നിലെ വെളിച്ചത്തിൽ ഒരു വൃദ്ധനെ കണ്ടു. വിദേശിയെന്നു തീർച്ച. ചിരിക്കുന്ന പോലത്തെ മുഖം ഒരുവേള അയാളുടെ മുഖത്തിന് ആകൃതി അതുപ്രകാരം ആയിരിക്കാനും മതി. അയാൾ ഞങ്ങളെ മുറിയിലേക്ക് ക്ഷണിച്ചു ഒന്ന് അമ്പരന്നെങ്കിലും ഞങ്ങൾ തടികൊണ്ടുള്ള പടികൾ കയറാൻ തുടങ്ങിയിരുന്നു ഒരു മുറിയെ ഉണ്ടായിരുന്നുള്ളൂ. അതുതന്നെ പൂജാമുറി ആയും ഭക്ഷണമുറി ആയും കിടപ്പറ ആയും, മുറിയുടെ ഓരോ മൂലയും ഓരോ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. സന്യാസിമാരുടെയും ദേവതകളുടെയും ചില ചിത്രങ്ങൾ മുറിയുടെ…

അദൃശ്യസൂത്രങ്ങളാലുള്ള ബന്ധനം

കാർപോർച്ച്  ഒഴിഞ്ഞപ്പോൾ മുറ്റത്തേക്ക് നോക്കാൻ സുഖമുണ്ട്. ഏറെ സ്ഥലം ഉള്ളതു  പോലെ.  പിച്ചക പൂക്കൾ ഒരുപാട് താഴെവീണു കിടക്കുന്നുണ്ട്. ചെറുമരങ്ങളുടെ  നിഴലുകൾ മണ്ണിലിളകുന്നു. വെയിൽ മാഞ്ഞത് ഞൊടിയിടയിൽ ആണ്. ശലഭങ്ങൾ ഒക്കെ എവിടെയോ ഒളിച്ചു.  കാറ്റിന്റെ ഭാവവും മാറി.  മുറ്റത്തേക്കിറങ്ങി നിന്ന കാറ്റിനെ ശരീരത്തിൽ സ്വീകരിക്കാനുള്ള ആഗ്രഹം അടക്കാനായില്ല. മുറ്റത്ത് നിന്നില്ല, മരച്ചില്ല ഏതെങ്കിലും അടർന്നു വീണാലോ? റോഡിലൂടെ നടന്നു. ഇലകൾ വല്ലാതെ കൊഴിഞ്ഞ് കാറ്റിൽപ്പെട്ട് ശക്തിയിൽ പറന്നു വന്നു കൊണ്ടിരുന്നു. ചെറിയ മഴയും.  വഴിയിൽ ആരും…

കുടമണിയും മുളകും

 വലിയ പെരുന്നാളിന് പള്ളിയിലേക്ക് കൊടുക്കാൻ വാങ്ങിയ ആടിനെ ചുറ്റിപ്പറ്റി തന്നെ കുട്ടികൾ നിന്നു. പ്ലാവില കൊണ്ടുപോയി കൊടുക്കുന്നതിലും  ആടിനെ പുന്നാരിക്കുന്നതിലും അവർ ശ്രദ്ധിച്ചു. ഈ ആടിന്റെ കുഞ്ഞുങ്ങൾക്ക് കൂട് ഉണ്ടാക്കി അടുക്കളപ്പുറത്ത് വയ്ക്കുന്നതിനെ പറ്റി  ആഫിയ എന്നോട് സംസാരിച്ചു.  ആടിനെ അറുക്കാൻ കൊണ്ടുപോയി. കുട്ടികൾ നിർത്താതെ കരഞ്ഞു.  കുറച്ചുകഴിഞ്ഞ് ആട്ടിറച്ചി കറിയുടെ മണം പിടിച്ച അവർ എഴുന്നേറ്റു. ചോറുണ്ടതിനുശേഷം വയറു തടവികൊണ്ട് ഫൈദ് പറഞ്ഞു” നല്ല രുചി”. ലാമിയുടെ  കണ്ണുകൾ ഉറക്കം വന്ന് അടഞ്ഞു പൊയ്ക്കൊണ്ടിരുന്നു.  ആഫിയ…

പലതരത്തിൽ, ഒന്ന്

മൈനയെ പറത്തി വിട്ടു. വേറെ വഴിയില്ല. നന്നായി സംസാരിക്കുമായിരുന്നു. അതിനു ഭയം തോന്നുന്നുണ്ടാവും – തനിയെ – ഇപ്പോൾ പറന്ന്‌ എവിടെയോ എത്തിയിരിക്കും.  കുട്ടി മുകളിലേക്കു കയറുന്ന പടികളിൽ ആകാശം നോക്കിയിരിക്കുകയാണ്. അല്ല ഒരു പട്ടം- അവൾ അതാണ് നോക്കുന്നത്.  ദീർഘമായി ഒന്ന് ശ്വസിക്കാൻ പോലും ഇടമില്ലാത്ത വണ്ണം അടുത്തടുത്താണ് ഇവിടെ വീടുകൾ.  ആശുപത്രിയിൽ നിന്ന് വണ്ടി ഉടനെ വരും. രണ്ടാഴ്ച അവിടെ. ഈ രോഗം ചിലപ്പോൾ അപകടം ഒന്നുമില്ലാതെ ഒഴിഞ്ഞുപോകും അല്ലാതെയും ആകാം. കുട്ടിയുടെ കോവിഡ്…

വെള്ളപ്പുസ്തകം

 ഒരാഴ്ച ഞാൻ ഇവിടെ നിന്നും വിട്ടുനിൽക്കുകയാണ്. എന്തോ ഒന്ന് അന്വേഷിച്ച് കണ്ടെത്താൻ ഉണ്ട്. അതെന്താണെന്ന് ഇതുവരെ വ്യക്തമായില്ല, എങ്കിലും യാത്ര തുടങ്ങാതെ വയ്യ.  താഴെ പറയുന്നത് എനിക്കു ചെയ്യാൻ ഇഷ്ടമുള്ള കാര്യങ്ങളാണ്.ഓരോ ദിവസവും ഓരോന്ന് വെച്ച് ചെയ്യണം എന്നാണ് വിചാരം.  മരങ്ങൾക്കിടയിലൂടെ പകൽസമയത്തെ ആകാശം നോക്കിയിരിക്കാൻ.  മഴ പെയ്യുന്നത് ജനലിലൂടെ കണ്ടുകൊണ്ടു കിടക്കാൻ.  രാത്രി നദിക്കരയിൽ ഇരുന്ന് ഒഴുകുന്ന നദിയെ നോക്കിയിരിക്കാൻ.  ചെമ്പക പൂക്കളുടെ മണം ശ്വസിക്കാൻ.  ഇളം വെയിൽ കൊണ്ട് വലിയ മുറ്റത്തിന്ടെ നടുക്കാതിരിക്കാൻ. കടൽക്കരയിൽ…

10.

.മമ്മാ,  ഇന്ന് ബസ്സിൽ മുൻ സീറ്റാണു കിട്ടിയത്- മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റ്. രണ്ടു പെൺകുട്ടികളാണ് എന്റെ അടുത്ത് ഇരുന്നിരുന്നത്.ഒരുപോലത്തെ ഉടുപ്പ്, ഒരേ പോലെ മുടി കെട്ടിയിരിക്കുന്നു. റെയിൽവേ ഗേറ്റ് ആയപ്പോൾ രണ്ടുപേരും ചാടിയെഴുന്നേറ്റ് ശബ്ദമുണ്ടാക്കിക്കൊണ്ട് ധൃതിയിൽ ഇറങ്ങിപ്പോയി. അപ്പോൾ അടുത്തിരുന്ന ആളെന്നോട് പറഞ്ഞു, ഇത്രനേരവും ഇരുവരും ഉറക്കെ പാട്ടുപാടി കൊണ്ടിരിക്കുകയായിരുന്നെന്ന് .  അവർ പാടിക്കൊണ്ടിരുന്ന പാട്ട് ഏതാണെന്ന് ആലോചിച്ചു കൊണ്ടിരുന്നപ്പോൾ പണ്ട് ആഴ്ചയിലൊരു ദിവസം ഞങ്ങൾ മൂന്നു പേരെയും വീട്ടിൽ പൂട്ടിയിട്ട് മമ്മ സാധനങ്ങൾ വാങ്ങാൻ…

9.

മമ്മാ,  ഇന്നലെ ഞാൻ സെൽമയുടെ അമ്മയെ കാണാൻ പോയിരുന്നു. അവളുടെ തൊട്ടടുത്തു മരണം നിൽക്കുന്നത് പോലെ തോന്നി എനിക്ക്. എന്താണ് കാരണം എന്ന് അറിയാമോ? അവളുടെ മനസ്സിന്റെ ശക്തി ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു. രണ്ടാഴ്ചയായി പൂർണ്ണമായും കിടക്കയിൽ തന്നെയാണ്. എത്ര ചുണയുള്ളവളായിരുന്നു എന്റെ സെൽമ.  തീവണ്ടിയിലാണ് ഞാൻ പോയത്. തനിച്ചായിരുന്നു അതുകൊണ്ട് വണ്ടിയിലിരുന്ന് കുറെ ഉറങ്ങി. ഉണർന്നപ്പോൾ ഒരു പാലത്തിന്റെ മുകളിലൂടെ വണ്ടി പോവുകയായിരുന്നു. അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ ഒരു അമ്മയും കുഞ്ഞും. രണ്ടു വയസ്സ് തോന്നിക്കുന്ന ആ…

മരണമില്ലാത്തവർ

“മരുന്നു കഞ്ഞി തരട്ടെ കുറച്ച്? “  “അമ്മ ഉണ്ടാക്കിയതാണോ? “  “വേറെ…, കൊച്ചേച്ചി ഉണ്ടാക്കി ചേട്ടന്റെ കയ്യിൽ കൊടുത്തു വിട്ടിരുന്നത്, അതൊക്കെ അന്തക്കാലമല്ലേ? “  നിശ്ശബ്ദത.  തിരശ്ശീലയ്ക്ക് അപ്പുറത്ത് കുറെപ്പേർ. സ്വന്തക്കാർക്ക് വേണ്ടി അവർ ചെയ്തിരുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ ഇപ്പോൾ വളർന്നു വലുതായി സ്വന്തക്കാരെ കരയിക്കുന്നു.  വിളമ്പിയ വലിയ തട്ടിലെ ചോറ് ഉണ്ണാതെ ബാക്കി വയ്ക്കുമ്പോൾ കുശ്മാണ്ഡം എന്ന് ഞങ്ങളെ വിളിച്ചിരുന്ന ഒരു വല്യമ്മ.  ചെറിയ കൂടകളിലാക്കി ചെമ്പകപ്പൂക്കൾ സ്ഥിരമായ കൊടുത്തു വിട്ടിരുന്ന മറ്റൊരു വലിയമ്മ.  താറാവുകറി…

Translate »