Author: Priyanka A R

Tricolor in our act

Yesterday’s was a night of dreams I said “So long” I saw three roosters jumping up high All blue in color And I was watching them through the window. We waited for a train on a narrow roadside where that train halts for a minute. I saw my kids in my old classroom I was…

8.

 മമ്മാ,  രാവിലെ മുതൽ ചുവരുകൾ വൃത്തിയാക്കുകയാണ്. സോപ്പു വെള്ളത്തിൽ തുണി മുക്കി തുടച്ചു കൊണ്ടിരുന്നു. അലമാരകൾ എല്ലാം പൂതലിച്ചു കിടക്കുകയാണ്.  റോഡിനപ്പുറം ഉള്ള കെട്ടിടത്തിലെ ഒറ്റ മുറി യുടെ ഉൾവശം ഇവിടെ നിന്ന് നോക്കിയാൽ കാണാം. അവിടെ താമസിക്കുന്ന ആൾ തനിച്ചാണ് ഇടയ്ക്കിടെ ഉറക്കെ കരയുന്നത് കാണാം കഴിഞ്ഞദിവസം വലത്തേ കവിളിൽ അമർത്തി പിടിച്ചു കൊണ്ട് കരയുന്നു. ഞാൻ ഇവിടെ നിന്ന് അവിടെ നടക്കുന്നത് ശ്രദ്ധിക്കുന്നുണ്ടെന്ന് ആർക്കും അറിയാൻ പറ്റില്ല ഞാൻ അടഞ്ഞ ജനലിന്റെ വിള്ളലിലൂടെയാണ്  നോക്കുന്നത്.

ഒഴുകിപ്പോകുന്ന ഒരു നക്ഷത്രം

പറമ്പ് വൃത്തിയാക്കൽ അവസാനിപ്പിച്ച് എല്ലാവരും പോയി. പടിഞ്ഞാറേ  മൂലയിലുള്ള കാപ്പിച്ചെടി മാത്രം നിർത്തിയിട്ടുണ്ട്. വെള്ളപ്പൂക്കൾ കാണുന്നത് സന്തോഷം തന്നെ. ഇളംവെയിൽ. ഇവിടെ മാത്രം തുമ്പികൾ കൂട്ടമായി പറക്കുന്നു. ഇവയെല്ലാം ഇവിടെത്തന്നെ ഉണ്ടായിരുന്നതാണോ? ഇനി പാർക്കാൻ ഇടമില്ലാതെ വരുമോ?  ഇത്രയ്ക്കധികം ഒഴിഞ്ഞ പറമ്പുകൾ ഉള്ളതുകൊണ്ടാണ് എനിക്ക് ഇവിടം ഇഷ്ടം. അവയാണ് ചീവീടുകളെ ഒളിപ്പിക്കുന്നത്. അവയുടെ ശബ്ദമാണ് പ്രകൃതി എന്നെ പൊതിഞ്ഞു നില്കുന്നുണ്ടെന്ന തോന്നൽ ഉണ്ടാക്കുന്നത്.  ഇങ്ങോട്ട് വരാൻ റോഡില്ല, വഞ്ചി. വെള്ളത്തിനോട് അത്ര ചേർന്നിരിക്കുന്നത് ഒരു പ്രത്യേക അനുഭൂതിയാണ്.…

7.

മമ്മാ,  ഇന്നലെ എനിക്ക് ഒരു മൈനയുടെ തണുത്ത് വിറങ്ങലിച്ച ശരീരം കിട്ടി. ശിശിരം ആരംഭിച്ചതേ ഉള്ളൂ . പാർക്കിലുള്ള ആ വലിയ മരത്തിന്റെ കീഴിൽ അതിനെ സംസ്കരിച്ചു. ഇന്ന് നോക്കിയപ്പോൾ ആ കുഴിമാടം മൂട തക്കവണ്ണം ആ മരം ഇലകൾ പൊഴിച്ചിരിക്കുന്നു.

6.

മമ്മാ, നൂറിനെ സന്ദർശിക്കുന്നതിനായി റിക്ഷ കാത്തു നിൽക്കുകയായിരുന്നു ഞാൻ. ഏറെ നേരം നിന്നു. അല്പം മാറി ഒരു അപ്പൂപ്പനും രണ്ട് കൊച്ചുമക്കളും നടവഴിയിൽ ഇരുന്നിരുന്നു. ആൺകുട്ടിക്ക് പത്തു വയസ്സു കാണും. പെൺകുട്ടി ചെറുതാണ്. നാലോ അഞ്ചോ വയസ്സ്, അത്രയേ വരു. അപ്പൂപ്പൻെറയും  ആൺകുട്ടിയുടെയും കയ്യിൽ ഓരോ റൊട്ടിക്കഷണം ഉണ്ടായിരുന്നു. മുന്നിലൊരു തൂക്കുപാത്രവും. ചായ ആവണം. അപ്പൂപ്പൻ നുറുങ്ങ് കഷണങ്ങൾ പെൺകുട്ടിയുടെ നേർക്ക് ഇടയ്ക്കിടെ നീട്ടുന്നു. അപ്പൂപ്പനും ആൺകുട്ടിയും തമ്മിൽ എന്തോ ഗൗരവമായി സംസാരിച്ചിരുന്നു. ഒടുവിൽ പെൺകുട്ടി ഒരു…

5.

മമ്മാ,  ചന്ദ്രബിംബം കാണണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. കാർമേഘങ്ങൾ എല്ലാം മറച്ചിരുന്നു. എനിക്ക് ദുഃഖം തോന്നി. എപ്പോഴോ ആകാശ കരിമ്പടക്കെട്ടിൽ  രണ്ടു നക്ഷത്രങ്ങൾ. എന്തുകൊണ്ടോ എനിക്കപ്പോൾ മമ്മയെ ഓർമ്മ വന്നു. മമ്മയുടെ മുഖം മാത്രം. മറ്റൊന്നുമില്ല. അത്ഭുതം തോന്നി. ആ രാത്രിയിൽ ചുണ്ടിൽ പുഞ്ചിരി വിരിയിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കേണ്ടതാണ്. എന്നാൽ എന്റെ മനസ്സ് ശൂന്യമായിരുന്നു.

മനസ്സിന്റെ ചെറിയ ആഘോഷങ്ങൾ

ചുവരിൽ ഏതോ ചെടിയുടെ നിഴൽ ഇളകിക്കൊണ്ടിരിക്കും. ഒന്നും ചെയ്യാനില്ല എന്ന് കരുതി അത് നോക്കി കിടന്ന രാത്രികൾ ഒരുപാടുണ്ട്. അങ്ങനെ കിടക്കുമ്പോൾ ആ കൃത്യതയാർന്ന നിഴലുകൾ ഇപ്പോൾ വരച്ചു തീർത്ത ഒരു ചിത്രത്തെ ഓർമിപ്പിച്ചു. ഇലകളുടെ അതിരുകൾ, ജനൽ കമ്പികൾ -എല്ലാം സ്പഷ്ടം. വരച്ച ആൾ മറഞ്ഞു കഴിഞ്ഞു.  ആകാശവും രാത്രിയും വലിയ ക്യാൻവാസിൽ പുറത്ത്. അകത്ത് ഞാനും ഇളകിക്കൊണ്ടിരിക്കുന്ന ആ ചെടിയും. നോക്കിയിരിക്കും തോറും ഞങ്ങൾ തമ്മിലുള്ള ദൂരം കുറഞ്ഞു വരുന്നു.  പിന്നീട്, രാത്രി കനക്കുമ്പോൾ…

The Key should be with you

The door of almirah is always left open Anyone could make the clothes inside a mess Or anyone could fold the clothes and keep everything in order Just like our mind. Be smart enough Never let anyone spoil the clothes.

ഗന്ധപ്പുരയിൽ ഉള്ളത്

 മരം വെട്ടിയിട്ട് കുറച്ച് ആഴ്ചകളായി.തടിയിൽ കൂണുകൾ മുളച്ചിട്ടുണ്ട്. വശത്ത് കൃഷ്ണകിരീടചെടി പൂത്തു നിൽക്കുന്നു. അത് പറിച്ചു കളയരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ജോലി സ്ഥലത്തേക്ക് മടങ്ങി പോകുമ്പോൾ അവിടെ കൊണ്ടുപോയി നടണം. എനിക്ക് വേണമെന്നുള്ള ചെടി മറ്റൊരെണ്ണം ആണ്. പടർന്നു പന്തലിക്കുന്ന ഒരു കാട്ടുചെടി. പൂക്കൾ ധാരാളമായി ഉണ്ടാവും. കുട്ടിക്കാലത്തോട് അത്ര അടുത്തു നിൽക്കുന്ന മറ്റൊന്ന് ഇപ്പോൾ ആലോചിച്ച് എടുക്കാൻ കഴിയുന്നില്ല.  പുതിയ ഗന്ധങ്ങൾ ഒന്നും ഓർമ്മയിൽ നിൽക്കുന്നതായി തോന്നുന്നില്ല.  പഴയ ഇടങ്ങളില്‍ പഴയ ഗന്ധങ്ങൾ  ഇപ്പോഴും…

Translate »