Author: Priyanka A R

4.

മമ്മാ, ഇന്ന് പുലര്കാലത്തിൽ ഒരു സ്വപ്നം കണ്ടു. ഭംഗിയായി അലങ്കരിച്ച ഒരു വീട്. അതിന്റെ ഓടുകൾ ചുവന്നതും ചുവരുകൾ കറുത്ത ചായമടിച്ചതും ആണ്. എന്റെ ഹൃദയത്തെ കവർന്ന കാഴ്ച അതൊന്നുമല്ല. ഓടിൽ  നിന്ന് വള്ളിച്ചെടികൾ താഴേക്ക് തൂങ്ങുന്നു. അവയിൽ കുലകുലയായി ചുവന്ന പൂക്കൾ. ഇത്രയും ആണ് ആദ്യം കണ്ടത്. പിന്നീട് ദൂരെ ഒരു രൂപത്തെ കാണാറായി. അയാളുടെ പുറത്ത് ഒരു കടലാസുകെട്ട് ഉണ്ടായിരുന്നു. അടുത്തുവന്നപ്പോൾ ഞാൻ ആ മുഖം വ്യക്തമായി കണ്ടു. അത് നമ്മുടെ അയൽക്കാരൻ ആയിരുന്നു.…

3.

മമ്മാ,  രാത്രി എത്ര ഭീകരമാണെന്ന് സെലിൻ എന്നോട് പറഞ്ഞു. ഞാൻ അത്ഭുതപ്പെട്ടു കാരണം രാത്രി എനിക്കെന്നുമൊരു ആഹ്ലാദം ആയിരുന്നു. അവളുടെ മാതാവിന്റെ സ്നേഹത്തെയും വാത്സല്യത്തെയും കുറിച്ചുള്ള ഓർമ്മകൾ അവളുടെ നിദ്രയെ കവരുന്നത്രേ. അവളുടെ പിതാവും സഹോദരനും കഴിഞ്ഞ വർഷമുണ്ടായ ലഹളയിൽ മരണപ്പെട്ടു പോയി. മാതാവ് അവർക്ക് അപരിചിതമായ ഗ്രാമത്തിൽ ഒരു കുടിലിൽ ജീവിച്ചു വരുന്നു.

2.

മമ്മാ,  ഞാനാ കത്ത് പിച്ചിചീന്തി എറിഞ്ഞു. ആ തുണ്ടുകൾ അടുപ്പിലെ വെണ്ണീർ ആകുന്നത് നോക്കിനിന്നു. അടുത്ത നിമിഷം എനിക്ക് വല്ലാത്ത നഷ്ടബോധം തോന്നി. അതിൽ എന്താണ് എഴുതിയിരുന്നത് എന്ന് ഞാൻ മറന്നു പോകുന്ന ഒരു ദിവസവും ഇതേപ്പറ്റി ആലോചിച്ചിരുന്നു ഞാൻ വിഷമിക്കും എന്ന് തോന്നുന്നു.  

1.

മമ്മാ,   ഞാനിന്ന് മെഴുകുതിരികളുടെ ഒരു എക്സിബിഷന് പോയി. ഒരു സ്റ്റാളിൽ  കയറിയപ്പോൾ പല ആകൃതിയിലുള്ള മെഴുകുതിരികൾ കത്തിച്ച വെച്ചിരിക്കുന്നു. പെട്ടെന്ന് എനിക്കെന്തോ ഒരോർമ്മ. മറവിയുടെ നേർത്ത ആവരണത്തിനുള്ളിൽ എന്തോ എന്തോ  എന്റെ മസ്തിഷ്കത്തിൽ തെളിഞ്ഞു. അല്പം കഴിഞ്ഞപ്പോൾ അതെനിക്ക് പൂർണമായി തെളിഞ്ഞു കാണാറായി. പണ്ട് കുട്ടിക്കാലത്ത് ഒരു ദിവസം രാത്രി എവിടെനിന്നോ മടങ്ങുമ്പോൾ പാലം ഇറങ്ങിയപ്പോൾ ഒരു ചാപ്പൽ കണ്ടു. ചുറ്റും ഇരുട്ട്. നടുവിൽ ആ ചാപ്പൽ. അവിടെ നിറയെ മെഴുകുതിരികൾ തെളിയിച്ചിരുന്നു

ആമുഖം

ഇതെല്ലാം ഞാൻ മമ്മയ്ക്കെഴുതിയ കത്തുകളാണ്. മമ്മയുടെ മനസ്സിൽ സന്തോഷവും ഉന്മേഷവും നിറയ്ക്കാൻ. ഒരു ദിവസം മമ്മയെ കാണാതെ എങ്ങനെ കഴിയുമെന്നോർത്തു ഞാൻ ഭയന്നിട്ടുണ്ട്, പണ്ട്. ഞാൻ ഇപ്പോഴും ഇവിടെ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നായിരിക്കുമോ മമ്മ കരുതുന്നത്? എത്രയോ വർഷങ്ങളായി ഈ നഗരത്തിൽ വന്നിട്ട്.  എന്റെ മമ്മ നന്മയാണ്. എനിക്കും കിട്ടിയിട്ടുണ്ട് അതിലൊരംശം.

yOU can be the oNE

A new path It looks rough and wild Only because it isn’t used quite often Old chaps murmer “Why are you doing this? None has” I say “You listen to the echoes” From those brave hearts Crossing ages And move towards The white light On other end of the path Never let your brain die…

അറിയാത്ത കാര്യങ്ങൾ

     കട്ടിയുള്ള  ചീനച്ചട്ടിയിൽ സുഗന്ധദ്രവ്യങ്ങൾ ചൂടാക്കുന്ന ഒരു വൃദ്ധയുടെ രൂപമായിരുന്നു എന്റെ മനസ്സിൽ. ചെറിയ ഏതോ വെളിച്ചത്തിൽ അവരങ്ങനെ ചെയ്തുകൊണ്ടേയിരിക്കും. ഏതോ കഥയിൽ നിന്ന് ഇറങ്ങി വന്ന പോലെ ഒരു രൂപം. തുടർച്ചയായി ചില രാത്രികളിൽ ഇതേ സുഗന്ധം അനുഭവിച്ചു വന്നു. എന്തിനാണവർ എന്നും രാത്രിയിൽ ഇങ്ങനെ ചെയ്യുന്നതെന്നോർത്ത് അദ്‌ഭുതപ്പെട്ടിരുന്നു.  വർഷങ്ങൾക്കിപ്പുറം എന്നോ ആണ് അത് പാല പൂത്ത ഗന്ധമാണെന്ന് മനസ്സിലായത്. കൊച്ചു കുരുവികൾ പുല്ലിനിടയിലൂടെ നടക്കുന്നുണ്ട്. പുല്ലിന്റെ ചെറിയ വെള്ള പൂക്കൾ കൊത്തി തിന്നുകയാണെന്നാണ് ഞാൻ…

Who should change?

Little boy said“Pa, but I love that shirt”“You must change that,It’s torn here and there”“But we are at home”“You have got another one,You must change”“I don’t want to”“Obey me”“But I love this shirt”

നിശ്ശബ്ദത സൃഷ്ടിക്കുന്ന അലകൾ

മൂന്ന് മിനിറ്റ് നടക്കാനേ  ഉള്ളൂ. വായുവിൽ റൊട്ടി ഉണ്ടാക്കുന്ന നറുമണം നിറഞ്ഞുനിൽക്കുന്നു.  ഒരുപാട് നാളായി ഇങ്ങനെ മനസ്സിനെ സ്വതന്ത്രമാക്കി വിട്ടിട്ട്. വൈകുന്നേരത്തെ ഈ കാറ്റ്, ആകാശത്തിന് നിറം- ഇവയെല്ലാം ഇത്രനാളും ഇവിടെ തന്നെ ഉണ്ടായിരുന്നോ?  ഞാൻ വളവ് തിരിയുകയാണ്. ഇനി കയറുന്ന ഇടവഴി ഒരു പ്രത്യേക തരത്തിലുള്ള നിശ്ശബ്ദതയുടെ കേന്ദ്രമാണ്. അതു നമ്മെ ഭയപ്പെടുത്തുകയില്ല. അങ്ങോട്ട് കയറുമ്പോൾ നമ്മൾ നിറഞ്ഞിരിക്കും, സ്വയം ഉള്ളിലേക്ക് ഇറങ്ങിപ്പോകും.  ചെരുപ്പ് മണ്ണിൽ അമരുന്ന ശബ്ദം, ഇളംകാറ്റിൽ നമ്മുടെ വസ്ത്രത്തിന്റെ അനക്കം- ഇവയെല്ലാം…

കാലം സൂക്ഷിച്ചുവയ്ക്കുന്നത്

വിവാഹശേഷം ഉടനെ എടുത്ത ഞങ്ങളുടെ ഫോട്ടോ- കറുപ്പിലും വെളുപ്പിലും ഉള്ളത്- തറവാട്ടിലെ ചുവരലമാരിയിൽ കണ്ടു കൗതുകം തോന്നി എന്നെ കാണാൻ ഇമ  ഇന്നിവിടെ വന്നിരുന്നു. ആ ചിത്രവുമായി വിദൂര ഛായ പോലും ഇല്ലാത്ത ഒരാൾ എന്ന വസ്തുത അവളെ എങ്ങനെ ബാധിച്ചിരിക്കും?  മച്ചുള്ള നടുമുറിയിലെ ജനലും വാതിലും അടച്ചിട്ടു ഞാൻ കിടന്നു.  പ്രായമേറുന്തോറും നഷ്ടപ്പെടുന്നത് എന്തൊക്കെയാണ്? മനസ്സിനെ പൂർണമായും സ്വതന്ത്രമാക്കാൻ കുട്ടിക്കാലം കണ്ടെത്തിയ ഇടങ്ങൾ? എപ്പോൾ വേണമെങ്കിലും മടങ്ങി ചെല്ലാവുന്ന അച്ഛനമ്മമാർ ആകുന്ന സാന്നിധ്യങ്ങൾ? വേനൽക്കാലത്ത് അമ്മ…

Translate »