Category: Blogs

പല ലോകങ്ങൾ

ഓരോരുത്തരും അവരുടേതായ ലോകങ്ങൾ സൃഷ്ടിച്ച് അതിനുള്ളിൽ വസിക്കുന്നുവരായത് കൊണ്ട് ഓരോരുത്തർക്കും അവരുടേതായ ന്യായീകരണങ്ങളുണ്ട്. ആരെയും ഒന്നിനും കുറ്റപ്പെടുത്താനാവുകയുമില്ല. പ്രായമായ സ്ത്രീ  പറഞ്ഞു “അവളെന്നോട് തർക്കിക്കുന്നു “ പ്രായമല്ല പക്വത വരുത്തുന്നത്, ജീവിതം നമ്മെ വഹിച്ചു കൊണ്ടു പോകുന്ന വഴികളാണ്. നമ്മിൽ സ്വയം ഉരുത്തിരിയുന്ന ചിന്തകളാണ്. ചിന്തയുടെ തലങ്ങൾ പ്രകാശിക്കണം, അഥവാ പ്രകാശിപ്പിക്കണം. കോടാനുകോടി ഗോളങ്ങൾ ഒഴുകി നടക്കുമ്പോൾ ഒരു മിന്നാമിനുങ്ങിന്റെ പ്രകാശമെങ്കിലും നമ്മുടേതിൽ നിന്നും ബഹിർഗമിക്കണം. ദീപങ്ങളുടെ നടുവിൽ വസിക്കുന്നതു ഗുണം ചെയ്യും.അകലെയുള്ള നക്ഷത്രങ്ങളുടെ അടുത്തേക്കുള്ള വഴി…

പല ലോകങ്ങൾ

ഓരോരുത്തരും അവരുടേതായ ലോകങ്ങൾ സൃഷ്ടിച്ച് അതിനുള്ളിൽ വസിക്കുന്നുവരായത് കൊണ്ട് തന്നെ ഓരോരുത്തർക്കും അവരുടേതായ ന്യായീകരണങ്ങളുണ്ട്, എല്ലാത്തിനും. ആരെയും ഒന്നിനും കുറ്റപ്പെടുത്താനാവില്ല. ജീവിതം നമ്മെ വഹിച്ചു കൊണ്ടു പോകുന്ന വഴികൾ ഓരോരുത്തരെയും വലയം ചെയ്യുന്ന ചിന്തകളെ രൂപപ്പെടുത്തുന്നു.ചിന്തയുടെ തലങ്ങൾ പ്രകാശിക്കണം, അഥവാ പ്രകാശിപ്പിക്കണം. കോടാനുകോടി ഗോളങ്ങൾ ഒഴുകി നടക്കുമ്പോൾ ഒരു മിന്നാമിനുങ്ങിന്റെ പ്രകാശമെങ്കിലും നമ്മുടേതിൽ നിന്നും ബഹിർഗമിക്കണം. ദീപങ്ങളുടെ നടുവിൽ വസിക്കുന്നതു ഗുണം ചെയ്യും.അകലെയുള്ള നക്ഷത്രങ്ങളുടെ അടുത്തേക്കുള്ള വഴി ഒരുക്കുന്നതിൽ സഹായിക്കും. എല്ലാവരുടെയും സമയം വ്യത്യസ്തമാണ്. നിങ്ങളുടേതാകുമ്പോൾ മറ്റാരും…

തെളിഞ്ഞ പ്രാർത്ഥന

കുട്ടിയമ്മയ്ക്ക് ഇന്നലെ രാത്രി അട കഴിക്കണമെന്ന ആഗ്രഹം. അടുക്കളയിൽ ആരുമുണ്ടായിരുന്നില്ല. എല്ലാവരും ഉറങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് ചേപ്പുവിന്റെ അടുത്താണ് ഇക്കാര്യം പറഞ്ഞത്. പെട്ടെന്നുതന്നെ എല്ലാവരും വലിയ മുറിയിലേക്ക് വന്നു.പറഞ്ഞു വന്നപ്പോൾ അട കഴിക്കാൻ എല്ലാവർക്കും കൊതി തോന്നി കാണും.  എനിക്ക് നല്ല രസം തോന്നി.അടുക്കളയോട് ചേർന്നുള്ള സൂക്ഷിപ്പു മുറിയിൽനിന്ന് വേഗം അരിപ്പൊടി അളന്നെടുക്കപ്പെടുന്നു.കൂടെ രണ്ടു വലിയ ഉണ്ട ശർക്കരയും.  വാഴയില വെട്ടാൻ വേണ്ടി ആരോ പിൻവാതിൽ തുറന്നു.അടിവെച്ച് ഞാൻ ഇറങ്ങിയത് ആഴമുള്ള എന്തിലേക്കോ ആയിരുന്നു.മുറ്റത്ത് നിലാവ് തീർത്ത അന്തരീക്ഷം…

അദൃശ്യസൂത്രങ്ങളാലുള്ള ബന്ധനം

കാർപോർച്ച്  ഒഴിഞ്ഞപ്പോൾ മുറ്റത്തേക്ക് നോക്കാൻ സുഖമുണ്ട്. ഏറെ സ്ഥലം ഉള്ളതു  പോലെ.  പിച്ചക പൂക്കൾ ഒരുപാട് താഴെവീണു കിടക്കുന്നുണ്ട്. ചെറുമരങ്ങളുടെ  നിഴലുകൾ മണ്ണിലിളകുന്നു. വെയിൽ മാഞ്ഞത് ഞൊടിയിടയിൽ ആണ്. ശലഭങ്ങൾ ഒക്കെ എവിടെയോ ഒളിച്ചു.  കാറ്റിന്റെ ഭാവവും മാറി.  മുറ്റത്തേക്കിറങ്ങി നിന്ന കാറ്റിനെ ശരീരത്തിൽ സ്വീകരിക്കാനുള്ള ആഗ്രഹം അടക്കാനായില്ല. മുറ്റത്ത് നിന്നില്ല, മരച്ചില്ല ഏതെങ്കിലും അടർന്നു വീണാലോ? റോഡിലൂടെ നടന്നു. ഇലകൾ വല്ലാതെ കൊഴിഞ്ഞ് കാറ്റിൽപ്പെട്ട് ശക്തിയിൽ പറന്നു വന്നു കൊണ്ടിരുന്നു. ചെറിയ മഴയും.  വഴിയിൽ ആരും…

വെള്ളപ്പുസ്തകം

 ഒരാഴ്ച ഞാൻ ഇവിടെ നിന്നും വിട്ടുനിൽക്കുകയാണ്. എന്തോ ഒന്ന് അന്വേഷിച്ച് കണ്ടെത്താൻ ഉണ്ട്. അതെന്താണെന്ന് ഇതുവരെ വ്യക്തമായില്ല, എങ്കിലും യാത്ര തുടങ്ങാതെ വയ്യ.  താഴെ പറയുന്നത് എനിക്കു ചെയ്യാൻ ഇഷ്ടമുള്ള കാര്യങ്ങളാണ്.ഓരോ ദിവസവും ഓരോന്ന് വെച്ച് ചെയ്യണം എന്നാണ് വിചാരം.  മരങ്ങൾക്കിടയിലൂടെ പകൽസമയത്തെ ആകാശം നോക്കിയിരിക്കാൻ.  മഴ പെയ്യുന്നത് ജനലിലൂടെ കണ്ടുകൊണ്ടു കിടക്കാൻ.  രാത്രി നദിക്കരയിൽ ഇരുന്ന് ഒഴുകുന്ന നദിയെ നോക്കിയിരിക്കാൻ.  ചെമ്പക പൂക്കളുടെ മണം ശ്വസിക്കാൻ.  ഇളം വെയിൽ കൊണ്ട് വലിയ മുറ്റത്തിന്ടെ നടുക്കാതിരിക്കാൻ. കടൽക്കരയിൽ…

മരണമില്ലാത്തവർ

“മരുന്നു കഞ്ഞി തരട്ടെ കുറച്ച്? “  “അമ്മ ഉണ്ടാക്കിയതാണോ? “  “വേറെ…, കൊച്ചേച്ചി ഉണ്ടാക്കി ചേട്ടന്റെ കയ്യിൽ കൊടുത്തു വിട്ടിരുന്നത്, അതൊക്കെ അന്തക്കാലമല്ലേ? “  നിശ്ശബ്ദത.  തിരശ്ശീലയ്ക്ക് അപ്പുറത്ത് കുറെപ്പേർ. സ്വന്തക്കാർക്ക് വേണ്ടി അവർ ചെയ്തിരുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ ഇപ്പോൾ വളർന്നു വലുതായി സ്വന്തക്കാരെ കരയിക്കുന്നു.  വിളമ്പിയ വലിയ തട്ടിലെ ചോറ് ഉണ്ണാതെ ബാക്കി വയ്ക്കുമ്പോൾ കുശ്മാണ്ഡം എന്ന് ഞങ്ങളെ വിളിച്ചിരുന്ന ഒരു വല്യമ്മ.  ചെറിയ കൂടകളിലാക്കി ചെമ്പകപ്പൂക്കൾ സ്ഥിരമായ കൊടുത്തു വിട്ടിരുന്ന മറ്റൊരു വലിയമ്മ.  താറാവുകറി…

ഒഴുകിപ്പോകുന്ന ഒരു നക്ഷത്രം

പറമ്പ് വൃത്തിയാക്കൽ അവസാനിപ്പിച്ച് എല്ലാവരും പോയി. പടിഞ്ഞാറേ  മൂലയിലുള്ള കാപ്പിച്ചെടി മാത്രം നിർത്തിയിട്ടുണ്ട്. വെള്ളപ്പൂക്കൾ കാണുന്നത് സന്തോഷം തന്നെ. ഇളംവെയിൽ. ഇവിടെ മാത്രം തുമ്പികൾ കൂട്ടമായി പറക്കുന്നു. ഇവയെല്ലാം ഇവിടെത്തന്നെ ഉണ്ടായിരുന്നതാണോ? ഇനി പാർക്കാൻ ഇടമില്ലാതെ വരുമോ?  ഇത്രയ്ക്കധികം ഒഴിഞ്ഞ പറമ്പുകൾ ഉള്ളതുകൊണ്ടാണ് എനിക്ക് ഇവിടം ഇഷ്ടം. അവയാണ് ചീവീടുകളെ ഒളിപ്പിക്കുന്നത്. അവയുടെ ശബ്ദമാണ് പ്രകൃതി എന്നെ പൊതിഞ്ഞു നില്കുന്നുണ്ടെന്ന തോന്നൽ ഉണ്ടാക്കുന്നത്.  ഇങ്ങോട്ട് വരാൻ റോഡില്ല, വഞ്ചി. വെള്ളത്തിനോട് അത്ര ചേർന്നിരിക്കുന്നത് ഒരു പ്രത്യേക അനുഭൂതിയാണ്.…

മനസ്സിന്റെ ചെറിയ ആഘോഷങ്ങൾ

ചുവരിൽ ഏതോ ചെടിയുടെ നിഴൽ ഇളകിക്കൊണ്ടിരിക്കും. ഒന്നും ചെയ്യാനില്ല എന്ന് കരുതി അത് നോക്കി കിടന്ന രാത്രികൾ ഒരുപാടുണ്ട്. അങ്ങനെ കിടക്കുമ്പോൾ ആ കൃത്യതയാർന്ന നിഴലുകൾ ഇപ്പോൾ വരച്ചു തീർത്ത ഒരു ചിത്രത്തെ ഓർമിപ്പിച്ചു. ഇലകളുടെ അതിരുകൾ, ജനൽ കമ്പികൾ -എല്ലാം സ്പഷ്ടം. വരച്ച ആൾ മറഞ്ഞു കഴിഞ്ഞു.  ആകാശവും രാത്രിയും വലിയ ക്യാൻവാസിൽ പുറത്ത്. അകത്ത് ഞാനും ഇളകിക്കൊണ്ടിരിക്കുന്ന ആ ചെടിയും. നോക്കിയിരിക്കും തോറും ഞങ്ങൾ തമ്മിലുള്ള ദൂരം കുറഞ്ഞു വരുന്നു.  പിന്നീട്, രാത്രി കനക്കുമ്പോൾ…

അറിയാത്ത കാര്യങ്ങൾ

     കട്ടിയുള്ള  ചീനച്ചട്ടിയിൽ സുഗന്ധദ്രവ്യങ്ങൾ ചൂടാക്കുന്ന ഒരു വൃദ്ധയുടെ രൂപമായിരുന്നു എന്റെ മനസ്സിൽ. ചെറിയ ഏതോ വെളിച്ചത്തിൽ അവരങ്ങനെ ചെയ്തുകൊണ്ടേയിരിക്കും. ഏതോ കഥയിൽ നിന്ന് ഇറങ്ങി വന്ന പോലെ ഒരു രൂപം. തുടർച്ചയായി ചില രാത്രികളിൽ ഇതേ സുഗന്ധം അനുഭവിച്ചു വന്നു. എന്തിനാണവർ എന്നും രാത്രിയിൽ ഇങ്ങനെ ചെയ്യുന്നതെന്നോർത്ത് അദ്‌ഭുതപ്പെട്ടിരുന്നു.  വർഷങ്ങൾക്കിപ്പുറം എന്നോ ആണ് അത് പാല പൂത്ത ഗന്ധമാണെന്ന് മനസ്സിലായത്. കൊച്ചു കുരുവികൾ പുല്ലിനിടയിലൂടെ നടക്കുന്നുണ്ട്. പുല്ലിന്റെ ചെറിയ വെള്ള പൂക്കൾ കൊത്തി തിന്നുകയാണെന്നാണ് ഞാൻ…

കാലം സൂക്ഷിച്ചുവയ്ക്കുന്നത്

വിവാഹശേഷം ഉടനെ എടുത്ത ഞങ്ങളുടെ ഫോട്ടോ- കറുപ്പിലും വെളുപ്പിലും ഉള്ളത്- തറവാട്ടിലെ ചുവരലമാരിയിൽ കണ്ടു കൗതുകം തോന്നി എന്നെ കാണാൻ ഇമ  ഇന്നിവിടെ വന്നിരുന്നു. ആ ചിത്രവുമായി വിദൂര ഛായ പോലും ഇല്ലാത്ത ഒരാൾ എന്ന വസ്തുത അവളെ എങ്ങനെ ബാധിച്ചിരിക്കും?  മച്ചുള്ള നടുമുറിയിലെ ജനലും വാതിലും അടച്ചിട്ടു ഞാൻ കിടന്നു.  പ്രായമേറുന്തോറും നഷ്ടപ്പെടുന്നത് എന്തൊക്കെയാണ്? മനസ്സിനെ പൂർണമായും സ്വതന്ത്രമാക്കാൻ കുട്ടിക്കാലം കണ്ടെത്തിയ ഇടങ്ങൾ? എപ്പോൾ വേണമെങ്കിലും മടങ്ങി ചെല്ലാവുന്ന അച്ഛനമ്മമാർ ആകുന്ന സാന്നിധ്യങ്ങൾ? വേനൽക്കാലത്ത് അമ്മ…

Translate »