ഒഴിഞ്ഞ പാത്രങ്ങൾ
ആ രണ്ടുപേരുമായി ഞാൻ സംഭാഷണത്തിന് മുതിർന്നില്ല. മിണ്ടാതെ കാപ്പി ഊതികുടിച്ചു കൊണ്ടിരുന്നു. ഒന്നാമത്തെ പ്രതിമ പറഞ്ഞു “പണ്ട് അമ്മ പാടത്തു നിന്നും പറിച്ചു കറി വെച്ച് തന്നെ ചീരയുടെ ഒരു സ്വാദ്.” രണ്ടാമത്തെ പ്രതിമ പറഞ്ഞു “എന്റെ അമ്മയുടെ കാലം കഴിഞ്ഞാൽ അതുപോലെയുള്ള മീൻകറി കഴിക്കാൻ പറ്റുമോ” മൂന്നാമത് സംസാരിച്ചത് ഒരു മനുഷ്യനാണ്. “ എനിക്ക് കുട്ടിക്കാലത്തെ കുറിച്ച് ചിതറിയ കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. തലേദിവസത്തെ മീൻ കറിയിൽ ഉള്ള മുളക് മാത്രം കൂട്ടി അടുപ്പിന്റെ എതിർവശം…