Category: Letters

13.

മമ്മാ  നൂറിന്റെ കൂടെയാണ് ഇന്ന് ഞാൻ ഭക്ഷണം കഴിച്ചത്. കുറെ നാൾ മുൻപ് എല്ലാ മുറികളിലെയും l ജനാലകൾ തുറക്കുമ്പോൾ പൂക്കൾ കാണണമെന്ന് അവളുടെ മകൾ പറഞ്ഞു. ഞങ്ങൾ രണ്ടുപേരും കൂടി പൂച്ചട്ടികൾ താങ്ങിയെടുത്ത് മതിലിൽ പലയിടത്തായി അന്ന് വച്ചു.  പലതിനും വെയിൽ  സമൃദ്ധമായി വേണ്ടതായതുകൊണ്ട് അവയൊന്നും പൂത്തില്ല  എന്നാണ് അവൾ ഇന്ന് പറഞ്ഞത്. അതുകൊണ്ട് ഇന്നു ഞങ്ങൾ പുതിയൊരു കാര്യം ചെയ്തു. ചില്ലു കുപ്പികളിൽ വെള്ളം നിറച്ച് വെള്ളത്തിൽ വളരുന്ന ചെടികളും ചെറുമത്സ്യങ്ങളുമിട്ടു വീട്ടിൽ പലയിടത്തായി…

12.

മമ്മാ ഇന്ന് വളരെ സന്തോഷം തോന്നിക്കുന്ന ഒന്നു സംഭവിച്ചു. എനിക്ക് ഒരു കത്ത് കിട്ടി. ഡയറിക്കുള്ളിൽ നിന്ന്- സീറിന്റെതാണ്. അവൾ ഇപ്പോൾ എവിടെയാണെന്ന് ഒന്നും എനിക്കറിയില്ല. പണ്ടത്തെ സുഹൃത്തുക്കളോടൊക്കെ ഞാൻ പണ്ട് അന്വേഷിച്ചിരുന്നു, ആർക്കുമറിയില്ല. ഇപ്പോൾ ഞാനും അതൊക്കെ മറന്നു ഇരിക്കുകയായിരുന്നു. കടലാസ് കഷ്ണത്തിന്റെ നിറം മങ്ങിയിരുന്നു. എന്റെ ജന്മദിനത്തിൽ തന്ന സമ്മാനത്തോടൊപ്പം ഉണ്ടായിരുന്ന കത്താണ്. “നമ്മൾ നടത്തിയ നിശബ്ദമായ സംഭാഷണങ്ങളെയും നമ്മളെ പൊട്ടിച്ചിരിപ്പിച്ച സംഭവങ്ങളെയും ഒക്കെ ഞാനിപ്പോൾ ഓർക്കുകയാണ്. നിന്റെ ജീവിതത്തിലെ ഓരോ മണിക്കൂറും സന്തോഷാധിക്യം…

11.

മമ്മാ  ഞാനും ലൂയിയും  തെരുവിലൂടെ നടക്കുമ്പോൾ പീടികയുടെ മുന്നിലെ വെളിച്ചത്തിൽ ഒരു വൃദ്ധനെ കണ്ടു. വിദേശിയെന്നു തീർച്ച. ചിരിക്കുന്ന പോലത്തെ മുഖം ഒരുവേള അയാളുടെ മുഖത്തിന് ആകൃതി അതുപ്രകാരം ആയിരിക്കാനും മതി. അയാൾ ഞങ്ങളെ മുറിയിലേക്ക് ക്ഷണിച്ചു ഒന്ന് അമ്പരന്നെങ്കിലും ഞങ്ങൾ തടികൊണ്ടുള്ള പടികൾ കയറാൻ തുടങ്ങിയിരുന്നു ഒരു മുറിയെ ഉണ്ടായിരുന്നുള്ളൂ. അതുതന്നെ പൂജാമുറി ആയും ഭക്ഷണമുറി ആയും കിടപ്പറ ആയും, മുറിയുടെ ഓരോ മൂലയും ഓരോ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. സന്യാസിമാരുടെയും ദേവതകളുടെയും ചില ചിത്രങ്ങൾ മുറിയുടെ…

10.

.മമ്മാ,  ഇന്ന് ബസ്സിൽ മുൻ സീറ്റാണു കിട്ടിയത്- മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റ്. രണ്ടു പെൺകുട്ടികളാണ് എന്റെ അടുത്ത് ഇരുന്നിരുന്നത്.ഒരുപോലത്തെ ഉടുപ്പ്, ഒരേ പോലെ മുടി കെട്ടിയിരിക്കുന്നു. റെയിൽവേ ഗേറ്റ് ആയപ്പോൾ രണ്ടുപേരും ചാടിയെഴുന്നേറ്റ് ശബ്ദമുണ്ടാക്കിക്കൊണ്ട് ധൃതിയിൽ ഇറങ്ങിപ്പോയി. അപ്പോൾ അടുത്തിരുന്ന ആളെന്നോട് പറഞ്ഞു, ഇത്രനേരവും ഇരുവരും ഉറക്കെ പാട്ടുപാടി കൊണ്ടിരിക്കുകയായിരുന്നെന്ന് .  അവർ പാടിക്കൊണ്ടിരുന്ന പാട്ട് ഏതാണെന്ന് ആലോചിച്ചു കൊണ്ടിരുന്നപ്പോൾ പണ്ട് ആഴ്ചയിലൊരു ദിവസം ഞങ്ങൾ മൂന്നു പേരെയും വീട്ടിൽ പൂട്ടിയിട്ട് മമ്മ സാധനങ്ങൾ വാങ്ങാൻ…

9.

മമ്മാ,  ഇന്നലെ ഞാൻ സെൽമയുടെ അമ്മയെ കാണാൻ പോയിരുന്നു. അവളുടെ തൊട്ടടുത്തു മരണം നിൽക്കുന്നത് പോലെ തോന്നി എനിക്ക്. എന്താണ് കാരണം എന്ന് അറിയാമോ? അവളുടെ മനസ്സിന്റെ ശക്തി ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു. രണ്ടാഴ്ചയായി പൂർണ്ണമായും കിടക്കയിൽ തന്നെയാണ്. എത്ര ചുണയുള്ളവളായിരുന്നു എന്റെ സെൽമ.  തീവണ്ടിയിലാണ് ഞാൻ പോയത്. തനിച്ചായിരുന്നു അതുകൊണ്ട് വണ്ടിയിലിരുന്ന് കുറെ ഉറങ്ങി. ഉണർന്നപ്പോൾ ഒരു പാലത്തിന്റെ മുകളിലൂടെ വണ്ടി പോവുകയായിരുന്നു. അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ ഒരു അമ്മയും കുഞ്ഞും. രണ്ടു വയസ്സ് തോന്നിക്കുന്ന ആ…

8.

 മമ്മാ,  രാവിലെ മുതൽ ചുവരുകൾ വൃത്തിയാക്കുകയാണ്. സോപ്പു വെള്ളത്തിൽ തുണി മുക്കി തുടച്ചു കൊണ്ടിരുന്നു. അലമാരകൾ എല്ലാം പൂതലിച്ചു കിടക്കുകയാണ്.  റോഡിനപ്പുറം ഉള്ള കെട്ടിടത്തിലെ ഒറ്റ മുറി യുടെ ഉൾവശം ഇവിടെ നിന്ന് നോക്കിയാൽ കാണാം. അവിടെ താമസിക്കുന്ന ആൾ തനിച്ചാണ് ഇടയ്ക്കിടെ ഉറക്കെ കരയുന്നത് കാണാം കഴിഞ്ഞദിവസം വലത്തേ കവിളിൽ അമർത്തി പിടിച്ചു കൊണ്ട് കരയുന്നു. ഞാൻ ഇവിടെ നിന്ന് അവിടെ നടക്കുന്നത് ശ്രദ്ധിക്കുന്നുണ്ടെന്ന് ആർക്കും അറിയാൻ പറ്റില്ല ഞാൻ അടഞ്ഞ ജനലിന്റെ വിള്ളലിലൂടെയാണ്  നോക്കുന്നത്.

7.

മമ്മാ,  ഇന്നലെ എനിക്ക് ഒരു മൈനയുടെ തണുത്ത് വിറങ്ങലിച്ച ശരീരം കിട്ടി. ശിശിരം ആരംഭിച്ചതേ ഉള്ളൂ . പാർക്കിലുള്ള ആ വലിയ മരത്തിന്റെ കീഴിൽ അതിനെ സംസ്കരിച്ചു. ഇന്ന് നോക്കിയപ്പോൾ ആ കുഴിമാടം മൂട തക്കവണ്ണം ആ മരം ഇലകൾ പൊഴിച്ചിരിക്കുന്നു.

6.

മമ്മാ, നൂറിനെ സന്ദർശിക്കുന്നതിനായി റിക്ഷ കാത്തു നിൽക്കുകയായിരുന്നു ഞാൻ. ഏറെ നേരം നിന്നു. അല്പം മാറി ഒരു അപ്പൂപ്പനും രണ്ട് കൊച്ചുമക്കളും നടവഴിയിൽ ഇരുന്നിരുന്നു. ആൺകുട്ടിക്ക് പത്തു വയസ്സു കാണും. പെൺകുട്ടി ചെറുതാണ്. നാലോ അഞ്ചോ വയസ്സ്, അത്രയേ വരു. അപ്പൂപ്പൻെറയും  ആൺകുട്ടിയുടെയും കയ്യിൽ ഓരോ റൊട്ടിക്കഷണം ഉണ്ടായിരുന്നു. മുന്നിലൊരു തൂക്കുപാത്രവും. ചായ ആവണം. അപ്പൂപ്പൻ നുറുങ്ങ് കഷണങ്ങൾ പെൺകുട്ടിയുടെ നേർക്ക് ഇടയ്ക്കിടെ നീട്ടുന്നു. അപ്പൂപ്പനും ആൺകുട്ടിയും തമ്മിൽ എന്തോ ഗൗരവമായി സംസാരിച്ചിരുന്നു. ഒടുവിൽ പെൺകുട്ടി ഒരു…

5.

മമ്മാ,  ചന്ദ്രബിംബം കാണണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. കാർമേഘങ്ങൾ എല്ലാം മറച്ചിരുന്നു. എനിക്ക് ദുഃഖം തോന്നി. എപ്പോഴോ ആകാശ കരിമ്പടക്കെട്ടിൽ  രണ്ടു നക്ഷത്രങ്ങൾ. എന്തുകൊണ്ടോ എനിക്കപ്പോൾ മമ്മയെ ഓർമ്മ വന്നു. മമ്മയുടെ മുഖം മാത്രം. മറ്റൊന്നുമില്ല. അത്ഭുതം തോന്നി. ആ രാത്രിയിൽ ചുണ്ടിൽ പുഞ്ചിരി വിരിയിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കേണ്ടതാണ്. എന്നാൽ എന്റെ മനസ്സ് ശൂന്യമായിരുന്നു.

4.

മമ്മാ, ഇന്ന് പുലര്കാലത്തിൽ ഒരു സ്വപ്നം കണ്ടു. ഭംഗിയായി അലങ്കരിച്ച ഒരു വീട്. അതിന്റെ ഓടുകൾ ചുവന്നതും ചുവരുകൾ കറുത്ത ചായമടിച്ചതും ആണ്. എന്റെ ഹൃദയത്തെ കവർന്ന കാഴ്ച അതൊന്നുമല്ല. ഓടിൽ  നിന്ന് വള്ളിച്ചെടികൾ താഴേക്ക് തൂങ്ങുന്നു. അവയിൽ കുലകുലയായി ചുവന്ന പൂക്കൾ. ഇത്രയും ആണ് ആദ്യം കണ്ടത്. പിന്നീട് ദൂരെ ഒരു രൂപത്തെ കാണാറായി. അയാളുടെ പുറത്ത് ഒരു കടലാസുകെട്ട് ഉണ്ടായിരുന്നു. അടുത്തുവന്നപ്പോൾ ഞാൻ ആ മുഖം വ്യക്തമായി കണ്ടു. അത് നമ്മുടെ അയൽക്കാരൻ ആയിരുന്നു.…

Translate »