Category: Letters

3.

മമ്മാ,  രാത്രി എത്ര ഭീകരമാണെന്ന് സെലിൻ എന്നോട് പറഞ്ഞു. ഞാൻ അത്ഭുതപ്പെട്ടു കാരണം രാത്രി എനിക്കെന്നുമൊരു ആഹ്ലാദം ആയിരുന്നു. അവളുടെ മാതാവിന്റെ സ്നേഹത്തെയും വാത്സല്യത്തെയും കുറിച്ചുള്ള ഓർമ്മകൾ അവളുടെ നിദ്രയെ കവരുന്നത്രേ. അവളുടെ പിതാവും സഹോദരനും കഴിഞ്ഞ വർഷമുണ്ടായ ലഹളയിൽ മരണപ്പെട്ടു പോയി. മാതാവ് അവർക്ക് അപരിചിതമായ ഗ്രാമത്തിൽ ഒരു കുടിലിൽ ജീവിച്ചു വരുന്നു.

2.

മമ്മാ,  ഞാനാ കത്ത് പിച്ചിചീന്തി എറിഞ്ഞു. ആ തുണ്ടുകൾ അടുപ്പിലെ വെണ്ണീർ ആകുന്നത് നോക്കിനിന്നു. അടുത്ത നിമിഷം എനിക്ക് വല്ലാത്ത നഷ്ടബോധം തോന്നി. അതിൽ എന്താണ് എഴുതിയിരുന്നത് എന്ന് ഞാൻ മറന്നു പോകുന്ന ഒരു ദിവസവും ഇതേപ്പറ്റി ആലോചിച്ചിരുന്നു ഞാൻ വിഷമിക്കും എന്ന് തോന്നുന്നു.  

1.

മമ്മാ,   ഞാനിന്ന് മെഴുകുതിരികളുടെ ഒരു എക്സിബിഷന് പോയി. ഒരു സ്റ്റാളിൽ  കയറിയപ്പോൾ പല ആകൃതിയിലുള്ള മെഴുകുതിരികൾ കത്തിച്ച വെച്ചിരിക്കുന്നു. പെട്ടെന്ന് എനിക്കെന്തോ ഒരോർമ്മ. മറവിയുടെ നേർത്ത ആവരണത്തിനുള്ളിൽ എന്തോ എന്തോ  എന്റെ മസ്തിഷ്കത്തിൽ തെളിഞ്ഞു. അല്പം കഴിഞ്ഞപ്പോൾ അതെനിക്ക് പൂർണമായി തെളിഞ്ഞു കാണാറായി. പണ്ട് കുട്ടിക്കാലത്ത് ഒരു ദിവസം രാത്രി എവിടെനിന്നോ മടങ്ങുമ്പോൾ പാലം ഇറങ്ങിയപ്പോൾ ഒരു ചാപ്പൽ കണ്ടു. ചുറ്റും ഇരുട്ട്. നടുവിൽ ആ ചാപ്പൽ. അവിടെ നിറയെ മെഴുകുതിരികൾ തെളിയിച്ചിരുന്നു

ആമുഖം

ഇതെല്ലാം ഞാൻ മമ്മയ്ക്കെഴുതിയ കത്തുകളാണ്. മമ്മയുടെ മനസ്സിൽ സന്തോഷവും ഉന്മേഷവും നിറയ്ക്കാൻ. ഒരു ദിവസം മമ്മയെ കാണാതെ എങ്ങനെ കഴിയുമെന്നോർത്തു ഞാൻ ഭയന്നിട്ടുണ്ട്, പണ്ട്. ഞാൻ ഇപ്പോഴും ഇവിടെ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നായിരിക്കുമോ മമ്മ കരുതുന്നത്? എത്രയോ വർഷങ്ങളായി ഈ നഗരത്തിൽ വന്നിട്ട്.  എന്റെ മമ്മ നന്മയാണ്. എനിക്കും കിട്ടിയിട്ടുണ്ട് അതിലൊരംശം.

Translate »