Category: Story

4.

.വല്ലാത്ത സന്തോഷമോ ദുഃഖമോ തോന്നുമ്പോഴാണ് ഞാനെന്റെ ചുവന്ന നോട്ടുപുസ്തകം തുറക്കുക. അന്നെന്റെ  ഹൃദയം സന്തോഷത്താൽ എത്ര വിടർന്നിരുന്നു എന്ന് പറഞ്ഞറിയിക്കാൻ വയ്യ.  സമ്മാനമായി ലഭിച്ച പുതിയ പേനയിൽ ഞാൻ മഷി നിറച്ചു.എങ്ങനെ എഴുതണം എന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. പുസ്തകത്തിന്റെ ഏടുകൾ കീറുക എന്നത് എനിക്ക് വലിയ വേദനയുണ്ടാക്കുന്ന കാര്യം ആണ് .അതിനാൽ ഏറെ നേരം ഞാന് തുറന്ന പുസ്തകത്തിനു മുന്നിലിരുന്നു.  ഞാൻ അവന്റെ അടുത്ത സുഹൃത്താണെന്നും അതേ ചൊല്ലി ചങ്ങാതിമാരോട് വാത് വെച്ചിട്ടാണ് വന്നിരിക്കുന്നത് എന്നും അവൻ പറഞ്ഞു.…

3.

എത്രയും പെട്ടെന്ന് കുറച്ചു പണവുമായി നദിക്കരയിൽ വരണമെന്ന് പറഞ്ഞ് അവനെന്നെ ടെലിഫോണിൽ വിളിച്ചു പറഞ്ഞു.എനിക്ക് വല്ലാത്ത ഉത്‍സാഹം തോന്നി, അധികമായ സന്തോഷവും. പെട്ടെന്നുതന്നെ വീട് പൂട്ടി ഞാൻ പുറത്തിറങ്ങി. കഠിനമായ വെയിലുള്ളതിനാലാവും, നദീതടം വിജനമായിരുന്നു. അവിടെ ഞങ്ങളിരുവരും മാത്രം. ആ ചിന്ത സന്തോഷം പകരുന്നതായിരുന്നു. വലിയ ധൃതിയിൽ അക്ഷമനായി നിൽക്കുകയായിരുന്നു അവൻ. എന്നെക്കണ്ടപ്പോൾ ഓടി അടുത്തേക്ക് വന്നു “പണമെവിടെ? “ ഞാൻ ഒരക്ഷരം മിണ്ടാതെ പണമെടുത്തു കൊടുത്തു. “ഒരത്യാവശ്യം വന്നതുകൊണ്ടാണ് നിന്നെ ഇത്ര ദൂരം വിളിച്ചു വരുത്തേണ്ടി…

ഇടയ്‌ക്കൊക്കെ

രണ്ടാം നിലയിലെ ജനലിലൂടെ ഉള്ള കാഴ്ചയാണ്. ഇവിടെ നിന്ന് നോക്കിയാൽ ഇടവഴി കാണാം. ഇടുങ്ങിയതെങ്കിലും ടാറിട്ട റോഡ് തന്നെ. തെരുവിളക്ക് നല്ല പ്രകാശം ഉള്ളതാണ്. വഴിയിൽ ഇലകൾ വീണു കിടക്കുന്നത് വരെ കാണാവുന്നത്ര വെളിച്ചം. എട്ടര മണിയോടെ ഇവിടമെല്ലാം നിശബ്ദമാ വും. ടിവിയുടെ ശബ്ദം പോലും കേൾക്കാറില്ല.  ഇപ്പോൾ സമയം പതിനൊന്നര. ഇന്ന് ഉറക്കം തടസ്സപ്പെട്ടതിൽ പ്രത്യേക കാരണം ഒന്നും കണ്ടെത്താനാവുന്നില്ല. ഈ സമയത്ത് ഉണർന്നു വഴിയിലേക്ക് നോക്കി നിൽക്കുന്നതിൽ എനിക്ക് താൽപര്യം തോന്നുകയാണ്.  ഈണത്തിൽ ഉള്ള…

സ്വന്തം

വീടിന്റെ മുകളിൽ കോഴിയുടെ രൂപം നടുക്കുള്ള ഒരു വടക്കുനോക്കിയന്ത്രം സ്ഥാപിച്ചിരുന്നു . ഞങ്ങൾ അഞ്ച് ആളുകളാണ് വീട്ടിലുള്ളത്.  അതിൽ  അച്ഛൻ അമ്മ അനിയത്തി ഞാൻ. ഇവരെയെല്ലാം എളുപ്പത്തിൽ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. ആ യന്ത്രം കാണിക്കുന്ന നാല് ദിക്കുകൾ പോലെ വ്യക്തം. എന്നാൽ മുത്തശ്ശി അങ്ങനെയല്ല.അവരുടെ മനസ്സിന്റെ ഉള്ളിൽ കയറി നോക്കിയാൽ പോലും എന്തെങ്കിലും മനസ്സിലാക്കാൻ സാധിക്കും എന്ന് എനിക്കു തോന്നുന്നില്ല.  ചില സമയത്ത് അവർ ആ നിമിഷത്തിലെ കാര്യങ്ങൾ മാത്രം ചിന്തിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവർ…

2.

ശബ്ദാമയമായ തെരുവിൽ, ആൾക്കൂട്ടത്തിൽ വച്ചാണ് ഞാൻ അവനെ ആദ്യമായി കാണുന്നത്. അരുവിന്റെ  കൂടെ ആയിരുന്നു ഞാൻ. അവൾ അവനോട് എന്തോ സംസാരിച്ചുകൊണ്ടിരുന്നു.  തെരുവിലെ ബഹളമോ അവരുടെ സംഭാഷണമോ എന്റെ ചെവിയിൽ പതിയുന്നേ  ഉണ്ടായിരുന്നില്ല. ഞാൻ ആഴത്തിൽ അറിയുന്ന,കാലങ്ങളായി ഞാൻ തേടുകയായിരുന്നു ഒരാൾ. നിങ്ങൾ വിശ്വസിക്കില്ല എനിക്കറിയാം,കഴിയുമെങ്കിൽ മനസ്സിലാക്കൂ. എനിക്ക് തീർച്ചയുണ്ടായിരുന്നു  ഞാൻ അവനെ അന്ന് ആദ്യമായി കാണുകയാണെന്ന്. ഇതിനും എത്രയോ മുൻപ് എനിക്കവനെ  അറിയാമായിരുന്നു. എനിക്ക് അത്തരത്തിൽ അനുഭവപ്പെട്ടു. മുൻപൊരിക്കലും ഇങ്ങനെ ഒരു തോന്നൽ ഉണ്ടായിട്ടില്ല.  കാര്യം…

ഇടയിൽ സംഭവിച്ചതെന്ത്?

1. മാസങ്ങൾക്കുമുമ്പ് നടന്ന സംഭവങ്ങൾ ഇപ്പോൾ എന്റെ മനസ്സിൽ തേട്ടി തേട്ടി വരാനുള്ള കാരണം എനിക്ക് തീരെ വ്യക്തമാകുന്നില്ല. അതിനുതകുന്ന യാതൊരുവിധ സംഭവങ്ങളും ഇപ്പോൾ നടന്നില്ല എന്ന് എനിക്ക് ഉറപ്പു പറയാൻ ആകും . ആഹ്ലാദകരമായ ആ ദിനങ്ങളെക്കുറിച്ച് ഞാൻ ഇടയ്ക്ക് പോലും ആലോചിക്കാറില്ല. പക്ഷേ ഇന്ന് എന്തോ മുറിയിൽ ഒറ്റയ്ക്കിരുന്നപ്പോൾ എന്റെ മനസ്സ് പഴയ കാര്യങ്ങളിലേക്ക് തിരിച്ചുപോയി. ആ വിചാരങ്ങളിൽ നിന്നും മടങ്ങി പോരാൻ ഞാൻ ശ്രമിച്ചതുമില്ല .എന്റെ ചിന്തകളുടെ കടിഞ്ഞാൺ ആ വഴിയിൽ എവിടെയോ കളഞ്ഞു…

കുടമണിയും മുളകും

 വലിയ പെരുന്നാളിന് പള്ളിയിലേക്ക് കൊടുക്കാൻ വാങ്ങിയ ആടിനെ ചുറ്റിപ്പറ്റി തന്നെ കുട്ടികൾ നിന്നു. പ്ലാവില കൊണ്ടുപോയി കൊടുക്കുന്നതിലും  ആടിനെ പുന്നാരിക്കുന്നതിലും അവർ ശ്രദ്ധിച്ചു. ഈ ആടിന്റെ കുഞ്ഞുങ്ങൾക്ക് കൂട് ഉണ്ടാക്കി അടുക്കളപ്പുറത്ത് വയ്ക്കുന്നതിനെ പറ്റി  ആഫിയ എന്നോട് സംസാരിച്ചു.  ആടിനെ അറുക്കാൻ കൊണ്ടുപോയി. കുട്ടികൾ നിർത്താതെ കരഞ്ഞു.  കുറച്ചുകഴിഞ്ഞ് ആട്ടിറച്ചി കറിയുടെ മണം പിടിച്ച അവർ എഴുന്നേറ്റു. ചോറുണ്ടതിനുശേഷം വയറു തടവികൊണ്ട് ഫൈദ് പറഞ്ഞു” നല്ല രുചി”. ലാമിയുടെ  കണ്ണുകൾ ഉറക്കം വന്ന് അടഞ്ഞു പൊയ്ക്കൊണ്ടിരുന്നു.  ആഫിയ…

പലതരത്തിൽ, ഒന്ന്

മൈനയെ പറത്തി വിട്ടു. വേറെ വഴിയില്ല. നന്നായി സംസാരിക്കുമായിരുന്നു. അതിനു ഭയം തോന്നുന്നുണ്ടാവും – തനിയെ – ഇപ്പോൾ പറന്ന്‌ എവിടെയോ എത്തിയിരിക്കും.  കുട്ടി മുകളിലേക്കു കയറുന്ന പടികളിൽ ആകാശം നോക്കിയിരിക്കുകയാണ്. അല്ല ഒരു പട്ടം- അവൾ അതാണ് നോക്കുന്നത്.  ദീർഘമായി ഒന്ന് ശ്വസിക്കാൻ പോലും ഇടമില്ലാത്ത വണ്ണം അടുത്തടുത്താണ് ഇവിടെ വീടുകൾ.  ആശുപത്രിയിൽ നിന്ന് വണ്ടി ഉടനെ വരും. രണ്ടാഴ്ച അവിടെ. ഈ രോഗം ചിലപ്പോൾ അപകടം ഒന്നുമില്ലാതെ ഒഴിഞ്ഞുപോകും അല്ലാതെയും ആകാം. കുട്ടിയുടെ കോവിഡ്…

ഗന്ധപ്പുരയിൽ ഉള്ളത്

 മരം വെട്ടിയിട്ട് കുറച്ച് ആഴ്ചകളായി.തടിയിൽ കൂണുകൾ മുളച്ചിട്ടുണ്ട്. വശത്ത് കൃഷ്ണകിരീടചെടി പൂത്തു നിൽക്കുന്നു. അത് പറിച്ചു കളയരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ജോലി സ്ഥലത്തേക്ക് മടങ്ങി പോകുമ്പോൾ അവിടെ കൊണ്ടുപോയി നടണം. എനിക്ക് വേണമെന്നുള്ള ചെടി മറ്റൊരെണ്ണം ആണ്. പടർന്നു പന്തലിക്കുന്ന ഒരു കാട്ടുചെടി. പൂക്കൾ ധാരാളമായി ഉണ്ടാവും. കുട്ടിക്കാലത്തോട് അത്ര അടുത്തു നിൽക്കുന്ന മറ്റൊന്ന് ഇപ്പോൾ ആലോചിച്ച് എടുക്കാൻ കഴിയുന്നില്ല.  പുതിയ ഗന്ധങ്ങൾ ഒന്നും ഓർമ്മയിൽ നിൽക്കുന്നതായി തോന്നുന്നില്ല.  പഴയ ഇടങ്ങളില്‍ പഴയ ഗന്ധങ്ങൾ  ഇപ്പോഴും…

നിശ്ശബ്ദത സൃഷ്ടിക്കുന്ന അലകൾ

മൂന്ന് മിനിറ്റ് നടക്കാനേ  ഉള്ളൂ. വായുവിൽ റൊട്ടി ഉണ്ടാക്കുന്ന നറുമണം നിറഞ്ഞുനിൽക്കുന്നു.  ഒരുപാട് നാളായി ഇങ്ങനെ മനസ്സിനെ സ്വതന്ത്രമാക്കി വിട്ടിട്ട്. വൈകുന്നേരത്തെ ഈ കാറ്റ്, ആകാശത്തിന് നിറം- ഇവയെല്ലാം ഇത്രനാളും ഇവിടെ തന്നെ ഉണ്ടായിരുന്നോ?  ഞാൻ വളവ് തിരിയുകയാണ്. ഇനി കയറുന്ന ഇടവഴി ഒരു പ്രത്യേക തരത്തിലുള്ള നിശ്ശബ്ദതയുടെ കേന്ദ്രമാണ്. അതു നമ്മെ ഭയപ്പെടുത്തുകയില്ല. അങ്ങോട്ട് കയറുമ്പോൾ നമ്മൾ നിറഞ്ഞിരിക്കും, സ്വയം ഉള്ളിലേക്ക് ഇറങ്ങിപ്പോകും.  ചെരുപ്പ് മണ്ണിൽ അമരുന്ന ശബ്ദം, ഇളംകാറ്റിൽ നമ്മുടെ വസ്ത്രത്തിന്റെ അനക്കം- ഇവയെല്ലാം…

Translate »