Category: A bit long

4.

.വല്ലാത്ത സന്തോഷമോ ദുഃഖമോ തോന്നുമ്പോഴാണ് ഞാനെന്റെ ചുവന്ന നോട്ടുപുസ്തകം തുറക്കുക. അന്നെന്റെ  ഹൃദയം സന്തോഷത്താൽ എത്ര വിടർന്നിരുന്നു എന്ന് പറഞ്ഞറിയിക്കാൻ വയ്യ.  സമ്മാനമായി ലഭിച്ച പുതിയ പേനയിൽ ഞാൻ മഷി നിറച്ചു.എങ്ങനെ എഴുതണം എന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. പുസ്തകത്തിന്റെ ഏടുകൾ കീറുക എന്നത് എനിക്ക് വലിയ വേദനയുണ്ടാക്കുന്ന കാര്യം ആണ് .അതിനാൽ ഏറെ നേരം ഞാന് തുറന്ന പുസ്തകത്തിനു മുന്നിലിരുന്നു.  ഞാൻ അവന്റെ അടുത്ത സുഹൃത്താണെന്നും അതേ ചൊല്ലി ചങ്ങാതിമാരോട് വാത് വെച്ചിട്ടാണ് വന്നിരിക്കുന്നത് എന്നും അവൻ പറഞ്ഞു.…

3.

എത്രയും പെട്ടെന്ന് കുറച്ചു പണവുമായി നദിക്കരയിൽ വരണമെന്ന് പറഞ്ഞ് അവനെന്നെ ടെലിഫോണിൽ വിളിച്ചു പറഞ്ഞു.എനിക്ക് വല്ലാത്ത ഉത്‍സാഹം തോന്നി, അധികമായ സന്തോഷവും. പെട്ടെന്നുതന്നെ വീട് പൂട്ടി ഞാൻ പുറത്തിറങ്ങി. കഠിനമായ വെയിലുള്ളതിനാലാവും, നദീതടം വിജനമായിരുന്നു. അവിടെ ഞങ്ങളിരുവരും മാത്രം. ആ ചിന്ത സന്തോഷം പകരുന്നതായിരുന്നു. വലിയ ധൃതിയിൽ അക്ഷമനായി നിൽക്കുകയായിരുന്നു അവൻ. എന്നെക്കണ്ടപ്പോൾ ഓടി അടുത്തേക്ക് വന്നു “പണമെവിടെ? “ ഞാൻ ഒരക്ഷരം മിണ്ടാതെ പണമെടുത്തു കൊടുത്തു. “ഒരത്യാവശ്യം വന്നതുകൊണ്ടാണ് നിന്നെ ഇത്ര ദൂരം വിളിച്ചു വരുത്തേണ്ടി…

2.

ശബ്ദാമയമായ തെരുവിൽ, ആൾക്കൂട്ടത്തിൽ വച്ചാണ് ഞാൻ അവനെ ആദ്യമായി കാണുന്നത്. അരുവിന്റെ  കൂടെ ആയിരുന്നു ഞാൻ. അവൾ അവനോട് എന്തോ സംസാരിച്ചുകൊണ്ടിരുന്നു.  തെരുവിലെ ബഹളമോ അവരുടെ സംഭാഷണമോ എന്റെ ചെവിയിൽ പതിയുന്നേ  ഉണ്ടായിരുന്നില്ല. ഞാൻ ആഴത്തിൽ അറിയുന്ന,കാലങ്ങളായി ഞാൻ തേടുകയായിരുന്നു ഒരാൾ. നിങ്ങൾ വിശ്വസിക്കില്ല എനിക്കറിയാം,കഴിയുമെങ്കിൽ മനസ്സിലാക്കൂ. എനിക്ക് തീർച്ചയുണ്ടായിരുന്നു  ഞാൻ അവനെ അന്ന് ആദ്യമായി കാണുകയാണെന്ന്. ഇതിനും എത്രയോ മുൻപ് എനിക്കവനെ  അറിയാമായിരുന്നു. എനിക്ക് അത്തരത്തിൽ അനുഭവപ്പെട്ടു. മുൻപൊരിക്കലും ഇങ്ങനെ ഒരു തോന്നൽ ഉണ്ടായിട്ടില്ല.  കാര്യം…

ഇടയിൽ സംഭവിച്ചതെന്ത്?

1. മാസങ്ങൾക്കുമുമ്പ് നടന്ന സംഭവങ്ങൾ ഇപ്പോൾ എന്റെ മനസ്സിൽ തേട്ടി തേട്ടി വരാനുള്ള കാരണം എനിക്ക് തീരെ വ്യക്തമാകുന്നില്ല. അതിനുതകുന്ന യാതൊരുവിധ സംഭവങ്ങളും ഇപ്പോൾ നടന്നില്ല എന്ന് എനിക്ക് ഉറപ്പു പറയാൻ ആകും . ആഹ്ലാദകരമായ ആ ദിനങ്ങളെക്കുറിച്ച് ഞാൻ ഇടയ്ക്ക് പോലും ആലോചിക്കാറില്ല. പക്ഷേ ഇന്ന് എന്തോ മുറിയിൽ ഒറ്റയ്ക്കിരുന്നപ്പോൾ എന്റെ മനസ്സ് പഴയ കാര്യങ്ങളിലേക്ക് തിരിച്ചുപോയി. ആ വിചാരങ്ങളിൽ നിന്നും മടങ്ങി പോരാൻ ഞാൻ ശ്രമിച്ചതുമില്ല .എന്റെ ചിന്തകളുടെ കടിഞ്ഞാൺ ആ വഴിയിൽ എവിടെയോ കളഞ്ഞു…

Translate »