Tag: blog

പല ലോകങ്ങൾ

ഓരോരുത്തരും അവരുടേതായ ലോകങ്ങൾ സൃഷ്ടിച്ച് അതിനുള്ളിൽ വസിക്കുന്നുവരായത് കൊണ്ട് തന്നെ ഓരോരുത്തർക്കും അവരുടേതായ ന്യായീകരണങ്ങളുണ്ട്, എല്ലാത്തിനും. ആരെയും ഒന്നിനും കുറ്റപ്പെടുത്താനാവില്ല. ജീവിതം നമ്മെ വഹിച്ചു കൊണ്ടു പോകുന്ന വഴികൾ ഓരോരുത്തരെയും വലയം ചെയ്യുന്ന ചിന്തകളെ രൂപപ്പെടുത്തുന്നു.ചിന്തയുടെ തലങ്ങൾ പ്രകാശിക്കണം, അഥവാ പ്രകാശിപ്പിക്കണം. കോടാനുകോടി ഗോളങ്ങൾ ഒഴുകി നടക്കുമ്പോൾ ഒരു മിന്നാമിനുങ്ങിന്റെ പ്രകാശമെങ്കിലും നമ്മുടേതിൽ നിന്നും ബഹിർഗമിക്കണം. ദീപങ്ങളുടെ നടുവിൽ വസിക്കുന്നതു ഗുണം ചെയ്യും.അകലെയുള്ള നക്ഷത്രങ്ങളുടെ അടുത്തേക്കുള്ള വഴി ഒരുക്കുന്നതിൽ സഹായിക്കും. എല്ലാവരുടെയും സമയം വ്യത്യസ്തമാണ്. നിങ്ങളുടേതാകുമ്പോൾ മറ്റാരും…

ഒഴിഞ്ഞ പാത്രങ്ങൾ

ആ രണ്ടുപേരുമായി ഞാൻ സംഭാഷണത്തിന് മുതിർന്നില്ല. മിണ്ടാതെ കാപ്പി ഊതികുടിച്ചു കൊണ്ടിരുന്നു. ഒന്നാമത്തെ പ്രതിമ പറഞ്ഞു “പണ്ട് അമ്മ പാടത്തു നിന്നും പറിച്ചു കറി വെച്ച് തന്നെ ചീരയുടെ ഒരു സ്വാദ്.” രണ്ടാമത്തെ പ്രതിമ പറഞ്ഞു “എന്റെ അമ്മയുടെ കാലം കഴിഞ്ഞാൽ അതുപോലെയുള്ള മീൻകറി കഴിക്കാൻ പറ്റുമോ” മൂന്നാമത് സംസാരിച്ചത് ഒരു മനുഷ്യനാണ്. “ എനിക്ക് കുട്ടിക്കാലത്തെ കുറിച്ച് ചിതറിയ കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. തലേദിവസത്തെ മീൻ കറിയിൽ ഉള്ള മുളക് മാത്രം കൂട്ടി അടുപ്പിന്റെ എതിർവശം…

Translate »