Tag: coffee

കാലം സൂക്ഷിച്ചുവയ്ക്കുന്നത്

വിവാഹശേഷം ഉടനെ എടുത്ത ഞങ്ങളുടെ ഫോട്ടോ- കറുപ്പിലും വെളുപ്പിലും ഉള്ളത്- തറവാട്ടിലെ ചുവരലമാരിയിൽ കണ്ടു കൗതുകം തോന്നി എന്നെ കാണാൻ ഇമ  ഇന്നിവിടെ വന്നിരുന്നു. ആ ചിത്രവുമായി വിദൂര ഛായ പോലും ഇല്ലാത്ത ഒരാൾ എന്ന വസ്തുത അവളെ എങ്ങനെ ബാധിച്ചിരിക്കും?  മച്ചുള്ള നടുമുറിയിലെ ജനലും വാതിലും അടച്ചിട്ടു ഞാൻ കിടന്നു.  പ്രായമേറുന്തോറും നഷ്ടപ്പെടുന്നത് എന്തൊക്കെയാണ്? മനസ്സിനെ പൂർണമായും സ്വതന്ത്രമാക്കാൻ കുട്ടിക്കാലം കണ്ടെത്തിയ ഇടങ്ങൾ? എപ്പോൾ വേണമെങ്കിലും മടങ്ങി ചെല്ലാവുന്ന അച്ഛനമ്മമാർ ആകുന്ന സാന്നിധ്യങ്ങൾ? വേനൽക്കാലത്ത് അമ്മ…

ഞാനും മറ്റൊരാളും വെളുത്ത കുഞ്ഞുടുപ്പുകൾ നിറച്ച കൂടയും

വഴിയിൽ വൃദ്ധദമ്പതികളെ കൂടാതെ പള്ളിയിലേക്ക് പോകുന്ന പ്രായമായ സ്ത്രീകളും ഉണ്ട്.  അഞ്ചരയുടെ  കുർബാനയ്ക്ക് പോകുന്നവർ.അവർ  ചുറ്റുപാടും ശ്രദ്ധിക്കാറില്ല. ശിരോവസ്ത്രം ചേർത്തുപിടിച്ച് അങ്ങനെ നടന്നു പോകും.  പ്രഭാതസവാരിക്കിറങ്ങിയവരെ  തൊട്ടു തൊട്ട് തെരുവുനായ. ട്രെയിൻ കൃത്യസമയത്ത് എത്തുന്നത് കൊണ്ട് സ്ഥിരം കാണുന്നവരാണ്. നായയുടെ സ്നേഹം അവർക്ക് ഇഷ്ടമാണ്.കമ്പിളി ഉറയിട്ട  കൈകൊണ്ട് ഇടയ്ക്കൊക്കെ ഓമനിക്കുന്നത്  കാണാമെങ്കിലും കട്ടിക്കണ്ണടയ്ക്കിടയിലൂടെയുള്ള  നോട്ടത്തിൽ പരിചയഭാവം തീരെയില്ല.   റെയിൽവേ സ്റ്റേഷൻ റോഡ് ആയതുകൊണ്ട് എപ്പോഴും ആളുണ്ടാവും, യാത്രക്കാരെ കാത്തിരിക്കുന്ന ഹോട്ടലുകളും ചെറിയ ചായക്കടകളും.  സ്റ്റേഷനിൽനിന്ന് അരമണിക്കൂർനടപ്പേയുള്ളൂ…

മായ്ക്കപ്പെടരുതാത്ത പതിപ്പുകൾ

ലോല പറഞ്ഞുകൊണ്ടേയിരുന്നു, അവൾ കണ്ട സ്വപ്നത്തെ പറ്റി. പേടിച്ച് മരവിച്ചു കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പറ്റാത്ത പോലെ ആയെന്നാണ് പറഞ്ഞത്. രാത്രി – പൂർണ്ണചന്ദ്രൻ – കുന്നിന്മുകൾ – വേദനയും ഭയവും ജനിപ്പിക്കുന്ന ഒരു സംഗീതം.അത് എന്താണെന്നറിയാൻ ജനാല തുറന്ന് കുന്നിൻ മുകളിലേക്ക് നോക്കുമ്പോൾ ഒരു കൊച്ചു പെൺകുട്ടിയുടെ രൂപം അടുത്തുതന്നെ നിൽക്കുന്ന ഒരു സ്ത്രീ – അമ്മയുടെ- രൂപത്തിനുള്ളിലേക്കു പ്രവേശിക്കുന്നതാണ് കണ്ടത്. ഈ രണ്ടു വാചകങ്ങൾ പറഞ്ഞു അവൾ എന്തോ ചിന്തയിൽ ലയിച്ച് ഇരിക്കുകയാണ്. പെട്ടെന്നുണർന്നിട്ട്…

ഒരിക്കൽക്കൂടി കുൽമു

രാത്രിക്ക് ശേഷം പകൽ തീർച്ചയായും വരും. പക്ഷേ ആ രാത്രിമുഴുവൻ നിങ്ങൾ കണ്ണടച്ചിരിക്കേണ്ട ആവശ്യമില്ല. ചില രാത്രികളിൽ പ്രകൃതി നിലാവൊഴുക്കി നിങ്ങളെ സഹായിക്കും. അല്ലാത്തപ്പോൾ പ്രകൃതിയിൽനിന്നുള്ള ചലനം ഉൾക്കൊണ്ട്‌ നിങ്ങൾ തന്നെ ഒരു തിരി തെളിയിക്കേണ്ടതായി വരും. അപ്പോഴും നിങ്ങൾ പ്രകൃതിയുടെ താളം ശ്രദ്ധിക്കുന്നുണ്ടെങ്കിൽ കാറ്റ് നിങ്ങളുടെ പ്രകാശത്തെ ഉലയ്ക്കില്ല. എന്ന് കുൽമു പറയുന്നു

Translate »