Tag: malayalam

കാലം സൂക്ഷിച്ചുവയ്ക്കുന്നത്

വിവാഹശേഷം ഉടനെ എടുത്ത ഞങ്ങളുടെ ഫോട്ടോ- കറുപ്പിലും വെളുപ്പിലും ഉള്ളത്- തറവാട്ടിലെ ചുവരലമാരിയിൽ കണ്ടു കൗതുകം തോന്നി എന്നെ കാണാൻ ഇമ  ഇന്നിവിടെ വന്നിരുന്നു. ആ ചിത്രവുമായി വിദൂര ഛായ പോലും ഇല്ലാത്ത ഒരാൾ എന്ന വസ്തുത അവളെ എങ്ങനെ ബാധിച്ചിരിക്കും?  മച്ചുള്ള നടുമുറിയിലെ ജനലും വാതിലും അടച്ചിട്ടു ഞാൻ കിടന്നു.  പ്രായമേറുന്തോറും നഷ്ടപ്പെടുന്നത് എന്തൊക്കെയാണ്? മനസ്സിനെ പൂർണമായും സ്വതന്ത്രമാക്കാൻ കുട്ടിക്കാലം കണ്ടെത്തിയ ഇടങ്ങൾ? എപ്പോൾ വേണമെങ്കിലും മടങ്ങി ചെല്ലാവുന്ന അച്ഛനമ്മമാർ ആകുന്ന സാന്നിധ്യങ്ങൾ? വേനൽക്കാലത്ത് അമ്മ…

ഒഴിഞ്ഞ പാത്രങ്ങൾ

ആ രണ്ടുപേരുമായി ഞാൻ സംഭാഷണത്തിന് മുതിർന്നില്ല. മിണ്ടാതെ കാപ്പി ഊതികുടിച്ചു കൊണ്ടിരുന്നു. ഒന്നാമത്തെ പ്രതിമ പറഞ്ഞു “പണ്ട് അമ്മ പാടത്തു നിന്നും പറിച്ചു കറി വെച്ച് തന്നെ ചീരയുടെ ഒരു സ്വാദ്.” രണ്ടാമത്തെ പ്രതിമ പറഞ്ഞു “എന്റെ അമ്മയുടെ കാലം കഴിഞ്ഞാൽ അതുപോലെയുള്ള മീൻകറി കഴിക്കാൻ പറ്റുമോ” മൂന്നാമത് സംസാരിച്ചത് ഒരു മനുഷ്യനാണ്. “ എനിക്ക് കുട്ടിക്കാലത്തെ കുറിച്ച് ചിതറിയ കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. തലേദിവസത്തെ മീൻ കറിയിൽ ഉള്ള മുളക് മാത്രം കൂട്ടി അടുപ്പിന്റെ എതിർവശം…

Translate »